പൊലീസിന്റെ വയര്‍ലസ് സന്ദേശം ചോര്‍ത്തി; ഗൂഗിളിനും ഷാജന്‍ സ്‌കറിയക്കുമെതിരെ കേസ്

 പൊലീസിന്റെ വയര്‍ലസ് സന്ദേശം ചോര്‍ത്തി; ഗൂഗിളിനും ഷാജന്‍ സ്‌കറിയക്കുമെതിരെ കേസ്

കൊച്ചി: സംസ്ഥാന പൊലീസിന്റെ വയര്‍ലസ് സന്ദേശം ചോര്‍ത്തി സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ച സംഭവത്തില്‍ കേസെടുക്കാമെന്ന് എറണാകുളം ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതി നിര്‍ദേശം നല്‍കിയിരുന്നു. ഇതുപ്രകാരമാണ് പാലാരിവട്ടം പൊലീസ് കേസെടുത്തത്. അഭിഭാഷകനായ ഫിര്‍ദൗസ് അമ്മണത്ത് നല്‍കിയ സ്വകാര്യ അന്യായത്തിലാണ് നടപടി.

ഗൂഗിള്‍ ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്കും ഷാജന്‍ സ്‌കറിയക്കും എതിരെയാണ് കേസ്. ഗൂഗിള്‍ എല്‍എല്‍സി, ഗൂഗിള്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, ഗൂഗിള്‍ ഇന്ത്യ തലവന്‍ സഞ്ജയ് ഗുപ്ത, ഡയറക്ടര്‍മാരായ ഫിയോന മേരി ബോണ്‍സ്, കെന്നത്ത് ഹൊഹിയ്, റോബോര്‍ട്ട് ഏര്‍നെസ്റ്റ് ആന്‍ ഡ്രീറ്റ, കാശിമാറ്റ് വിശ്വനാഥ സ്വാമി എന്നിവര്‍ ഒന്നു മുതല്‍ ഏഴുവരെയും ടൈഡിങ് ഡിജിറ്റല്‍ പബ്ലിക്കേഷന്‍ പ്രൈവറ്റ് ലിമിറ്റഡ് ഡയറക്ടര്‍മാരായ ഷാജന്‍ സ്‌കറിയ, സോജന്‍ സ്‌കറിയ, ബിജു തോമസ് എന്നിവര്‍ എട്ട് മുതല്‍ 11 വരെയും പ്രതികളാണ്.

എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി-9ന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് കേസെടുത്തത്. നാല് മുതല്‍ ഏഴുവരെയുള്ള പ്രതികളുടെ സമ്മതത്തോടെ എട്ട് മുതല്‍ 11 വരെയുള്ള പ്രതികള്‍ പൊലീസിന്റെ വയര്‍ലെസ് സെറ്റുകള്‍ ഹാക്ക് ചെയ്ത് കുറ്റകരമായ രീതിയില്‍ പ്രചരിപ്പിച്ചെന്നാണ് കേസ്. ഇവര്‍ക്കെതിരെ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ആക്ട് സെക്ഷന്‍ 66 എ (1) പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

നേരത്തെ ഫിര്‍ദൗസ് സിറ്റി പൊലീസ് കമ്മീഷണര്‍ക്കും പൊലീസ് മേധാവിയ്ക്കും പരാതി നല്‍കിയിരുന്നു. പൊലീസ് കേസെടുക്കാത്തതിനെ തുടര്‍ന്ന് കോടതിയെ സമീപിക്കുകയായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.