ഗുരുവായൂര്‍ മേല്‍പ്പാലം ഉദ്ഘാടനത്തിനെത്തിയ മന്ത്രി മുഹമ്മദ് റിയാസിന് നേരെ കറുപ്പ് മുണ്ട് ഉരിഞ്ഞ് പ്രതിഷേധം

ഗുരുവായൂര്‍ മേല്‍പ്പാലം ഉദ്ഘാടനത്തിനെത്തിയ മന്ത്രി മുഹമ്മദ് റിയാസിന് നേരെ കറുപ്പ് മുണ്ട് ഉരിഞ്ഞ് പ്രതിഷേധം

ഗുരുവായൂര്‍: പുതുക്കിപ്പണിത ഗുരുവായൂര്‍ റെയില്‍വേ മേല്‍പ്പാലം ഉദ്ഘാടന ചടങ്ങിനെത്തിയ മന്ത്രി മുഹമ്മദ് റിയാസിന് നേരെ കറുപ്പ് മുണ്ട് ഉരിഞ്ഞ് പ്രതിഷേധം.

മാമാ ബസാര്‍ സ്വദേശി ബഷീറാണ് മുണ്ടൂരി പ്രതിഷേധിച്ചത്. മദ്യലഹരിയിലായിരുന്നു ഇയാളുടെ പ്രതിഷേധമെന്ന് പോലീസ് അറിയിച്ചു. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.

'ലെവല്‍ ക്രോസുകള്‍ ഇല്ലാത്ത കേരളം' പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ഗുരുവായൂര്‍ റെയില്‍വേ മേല്‍പാലം നിര്‍മാണം പൂര്‍ത്തിയാക്കിയത്. ഈ പദ്ധതി പ്രകാരം സംസ്ഥാനത്ത് നൂറിലധികം റെയില്‍വേ മേല്‍പ്പാലങ്ങള്‍ പണിയാനാണ് സര്‍ക്കാര്‍ തീരുമാനിച്ചതെന്നും ഇതില്‍ 72 മേല്‍പാലങ്ങള്‍ക്ക് കിഫ്ബി ഫണ്ടാണ് ഉപയോഗിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

നിലവില്‍ സംസ്ഥാനത്ത് ഒരേ സമയം 13 റെയില്‍വേ മേല്‍പ്പാലങ്ങളുടെ നിര്‍മാണം പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. ഇതില്‍ ഗുരുവായൂര്‍, കോഴിക്കോട് ജില്ലയിലെ ഫറോക്ക് മേല്‍പാലങ്ങളുടെ നിര്‍മാണം പൂര്‍ത്തികരിച്ചുവെന്നും അദേഹം വ്യക്തമാക്കി.

കിഫ്ബിയില്‍ നിന്നും വകയിരുത്തിയ 23.45 കോടി രൂപ ഉപയോഗിച്ചാണ് നിര്‍മാണം. സംസ്ഥാനത്താദ്യമായി പൂര്‍ണ്ണമായും സ്റ്റീല്‍ കോണ്‍ക്രീറ്റ് കോമ്പോസിറ്റ് സ്ട്രക്ചര്‍ രീതിയില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ മേല്‍പാലം കൂടെയാണ് ഗുരുവായൂര്‍ മേല്‍പാലം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.