മഡ്ഗാവ്: ഇന്ന് നടന്ന ഐഎസ്‌എല്ലില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് വിജയം. പത്ത് പേരുമായി പൊരുതി ആണ് ബ്ലാസ്റ്റേഴ്സ് ജംഷഡ്‌പൂരിനെ തോല്‍പ്പിച്ചത്. രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കായിരുന്നു കേരള ബ്ലാസ്റ്റേഴ്സിന്റെ ജയം. ആദ്യം ഗോളടിച്ചത് കേരള ബ്ലാസ്റ്റേഴ്സ് ആണ്. കോസ്റ്റയിലൂടെ ആണ് ബ്ലാസ്റ്റേഴ്സ് ആദ്യ ഗോള്‍ നേടിയത്. തുടര്‍ച്ചയായ രണ്ട് തോൽവികൾ ഏറ്റുവാങ്ങിയ ശേഷമാണ് ഐഎസ്‌എല്‍ പോരാട്ടത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സ് വിജയക്കൊടി പാറിക്കുന്നത്.
കേരള ബ്ലാസ്റ്റേഴ്സിനായി കോസ്റ്റ നമോയിനേസു, ജോര്‍ദാന്‍ മുറെ, ലാല്‍റൗത്താര എന്നിവരാണ് ഗോള്‍ നേടിയത്. ജംഷഡ്‌പൂരിനായി നെരിഞ്ചുസ് വാല്‍സ്‌കിസ് ഇരട്ട ഗോള്‍ നേടി. ഐഎസ്‌എല്‍ ചരിത്രത്തില്‍ ആദ്യമായിട്ടാണ് ജെംഷദ്പൂര്‍ എഫ്സിയെ കേരള ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുത്തുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.