സെഞ്ച്വറിയിലും ഇനി ഒരേയൊരു രാജാവ്; സച്ചിനെ സാക്ഷിയാക്കി റെക്കോര്‍ഡ് മറികടന്ന് കോലി

സെഞ്ച്വറിയിലും ഇനി ഒരേയൊരു രാജാവ്; സച്ചിനെ സാക്ഷിയാക്കി റെക്കോര്‍ഡ് മറികടന്ന് കോലി

മുംബൈ: ഏകദിന ലോകകപ്പില്‍ പുതു ചരിത്രം കുറിച്ച് വിരാട് കോഹ്ലി. ന്യൂസിലന്‍ഡിനെതിരായ സെമി ഫൈനലില്‍ ഏകദിന കരിയറിലെ 50-ാം സെഞ്ച്വറി കോലി നേടി. സാക്ഷാല്‍ സച്ചിന്‍ ടെണ്ടുല്‍ക്കറുടെ 49 റെക്കോര്‍ഡുകള്‍ എന്ന നേട്ടമാണ് കോഹ്ലി മറികടന്നത്. സച്ചിന്‍ 452 ഇന്നിങ്സുകളില്‍ നിന്നാണ് 49 സെഞ്ച്വറികള്‍ നേടിയത്. എന്നാല്‍ വിരാട് കോലിയ്ക്ക് വെറും 279 ഇന്നിങ്സുകളാണ് വേണ്ടി വന്നത്.

ഒരു ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരമെന്ന സച്ചിന്റെ റെക്കോര്‍ഡും കോലിയ്ക്ക് മുന്നില്‍ വഴിമാറിയിരുന്നു. 2003 ലോകകപ്പില്‍ സച്ചിന്‍ നേടിയ 673 റണ്‍സാണ് കോഹ്ലി മറികടന്നത്. ന്യൂസിലന്‍ഡിനെതിരെ കോലി 79 റണ്‍സ് നേടിയപ്പോഴാണ് പുതുചരിത്രം കുറിച്ചത്. 11 മത്സരങ്ങളില്‍ നിന്ന് ഒരു സെഞ്ച്വറിയും ആറ് അര്‍ധ സെഞ്ച്വറിയുമായിരുന്നു സച്ചിന്‍ നേടിയത്.

ഈ നേട്ടം മറികടക്കാന്‍ കോഹ്ലിയ്ക്ക് 10 മത്സരങ്ങളേ വേണ്ടി വന്നുള്ളൂ. രണ്ട് സെഞ്ച്വറികളും അഞ്ച് അര്‍ധ സെഞ്ച്വറികളുമാണ് കോഹ്ലി അടിച്ചുകൂട്ടിയത്. ന്യൂസിലാൻഡിനെതിരായ സെമി ഫൈനലിൽ കോലിയുടെ സെഞ്ച്വറിയുടെയും ശുഭ്മാൻ ഗില്ലിന്റെയും ശ്രേയസ് അയ്യരുടെയും അർധസെഞ്ച്വറികളുടെയും ക്യാപ്റ്റൻ രോഹിത് ശർമയുടെ തകർപ്പനടികളുടെയും കരുത്തിൽ ഇന്ത്യ കൂറ്റൻ സ്കോറിലേക്ക് നീങ്ങുകയാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.