ജീവനക്കാരുടെ ഡിഎ കുടിശിക എന്ന് കൊടുക്കും; സര്‍ക്കാരിനോട് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍

ജീവനക്കാരുടെ ഡിഎ കുടിശിക എന്ന് കൊടുക്കും; സര്‍ക്കാരിനോട് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍

തിരുവനന്തപുരം: ജീവനക്കാരുടെ ക്ഷാമബത്ത കുടിശിക എന്ന് നല്‍കുമെന്ന് സംസ്ഥാന സര്‍ക്കാരിനോട് കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍. കേരള എന്‍ജിഒ അസോസിയേഷന്‍ നല്‍കിയ ഹര്‍ജിയിലാണ് കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ ഇക്കാര്യം ഉന്നയിച്ചത്.

2021 മുതലുള്ള കുടിശിക എന്ന് നല്‍കുമെന്ന് രേഖാമൂലം അറിയിക്കാനും ട്രൈബ്യൂണല്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഡിസംബര്‍ 11 നകം ഇക്കാര്യം അറിയിക്കണമെന്നും അല്ലെങ്കില്‍ ഹര്‍ജിയില്‍ സ്വന്തം നിലയില്‍ ഉത്തരവിടുമെന്നും ട്രൈബ്യൂണല്‍ അറിയിച്ചു. കൂടാതെ ഈ കാര്യത്തില്‍ സര്‍ക്കാരിന്റെ സാമ്പത്തിക സ്ഥിതിയോ നിയന്ത്രണങ്ങളോ ഇക്കാര്യത്തില്‍ ബാധകമല്ലെന്നും ട്രൈബ്യൂണല്‍ വ്യക്തമാക്കി.

2021 മുതലുള്ള ക്ഷാമബത്ത കുടിശിക ജീവനക്കാര്‍ക്ക് സര്‍ക്കാര്‍ കൊടുത്തിട്ടില്ലെന്ന് കേരള എന്‍ജിഒ അസോസിയേഷന്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.