ടെൽ അവീവ്: ഹമാസ് ഭീകരർ ബന്ദികളാക്കിയവരിൽ ഒരാളുടെ മൃതദേഹം കണ്ടെത്തിയതായി ഇസ്രയേൽ പ്രതിരോധ സേന. ഗാസയിലെ അൽ ഷിഫ ആശുപത്രിയുടെ സമീപത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്. കിന്റർ ഗാർഡൻ അധ്യാപികയായ യെഹുദിത് വെയിസി എന്ന 65കാരിയെ ആണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. മരണ വാർത്ത ഇവരുടെ കുടുംബത്തെ അറിയിച്ചുവെന്നും, മൃതദേഹം ഇസ്രയേലിലേക്ക് എത്തിച്ചതായും ഐഡിഎഫ് വക്താവ് ഡാനിയൽ ഹഗാരി വ്യക്തമാക്കി.
ഗാസ അതിർത്തിക്ക് സമീപമുള്ള ബിയേരിയിലെ നീട്ടിൽ നിന്നാണ് വെയ്‌സിനെ ഭീകരർ തട്ടിക്കൊണ്ടു പോയത്. അഞ്ച് മക്കളുള്ള വെയിസി സ്തനാർബുദത്തെ തുടർന്നുള്ള ചികിത്സയിലായിരുന്നെന്ന് കുടുംബം പറയുന്നു. വെയസിന്റെ ഭർത്താവ് ഷമുലിക്ക് ഒക്ടോബർ ഏഴിന് ഹമാസ് ഭീകരരുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു.
അതേ സമയം വെയിസ് എങ്ങനെയാണ് കൊല്ലപ്പെട്ടത് എന്നതിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഐഡിഎഫ് പുറത്ത് വിട്ടിട്ടില്ല. വെയിസിന്റെ മൃതദേഹം കണ്ടെത്തിയതിനു പുറമേ അൽ ഷിഫ ആശുപത്രിയിൽ നിന്ന് എകെ 47 റൈഫിളുകളും റോക്കറ്റ് പ്രൊപ്പൽഡ് ഗ്രനേഡുകളും ഉൾപ്പെടെ നിരവധി ആയുധങ്ങളും സ്ഫോടക വസ്തുക്കളും ഐഡിഎഫ് സൈനികർ കണ്ടെടുത്തു. വെയിസിന്റെ മരണത്തിൽ കുടുബത്തോടുള്ള അനുശോചനം രേഖപ്പെടുത്തുന്നതായി ഐഡിഎഫ് അറിയിച്ചു.
നവംബര്‍ 14 ന് പത്തൊമ്പതുകാരിയായ നോവ മാര്‍സിയാനോയുടെ മരണം സ്ഥിരീകരിച്ചതിന് ശേഷം ഹമാസിന്റെ തടവില്‍ കൊല ചെയ്യപ്പെട്ട രണ്ടാമത്തെ ബന്ദിയാണ് വെയിസി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.