പുതിയ ഡ്രില്‍ എത്തിച്ചു; പ്രതീക്ഷയോടെ രക്ഷാപ്രവര്‍ത്തനം

പുതിയ ഡ്രില്‍ എത്തിച്ചു; പ്രതീക്ഷയോടെ രക്ഷാപ്രവര്‍ത്തനം

ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ നിര്‍മാണത്തിനിടെ മണ്ണിടിഞ്ഞ് തുരങ്കത്തില്‍പ്പെട്ട തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള രക്ഷാപ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തി. കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെഡ്രില്ലിങ്ങിനിടെ വന്‍ ശബ്ദമുണ്ടായതിനെ തുടര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നിര്‍ത്തിവച്ചത്.

യന്ത്രതകരാര്‍ മൂലമാണ് രക്ഷാപ്രവര്‍ത്തനം നിര്‍ത്തിയതെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നെങ്കിലും യന്ത്രത്തിന് ഒരു തകരാറും സംഭവിച്ചിട്ടില്ലെന്ന് ദേശീയപാതാ വികസന കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥര്‍ വിശദീകരിച്ചു.

പുതിയ മെഷീന്‍ സ്ഥലത്തെത്തിച്ചിട്ടുണ്ടെന്നും രക്ഷാപ്രവര്‍ത്തനം ഉടന്‍ പുനരാരംഭിക്കുമെന്നാണ് സൂചന.ഉച്ചയ്ക്ക് മുന്‍പായി രക്ഷാപ്രവര്‍ത്തനം പുനഃരാരംഭിക്കാനാകുമെന്നാണ് കരുതുന്നത്. തുരങ്കത്തില്‍ കുടുങ്ങിയ എല്ലാ തൊഴിലാളികളും സുരക്ഷിതരാണെന്നും ഇവര്‍ക്ക് ഭക്ഷണവും വെള്ളവും നല്‍കുന്നുണ്ടെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

കഴിഞ്ഞ 150 മണിക്കൂറോളമായിട്ട് തൊഴിലാളികള്‍ ഉത്തരാഖണ്ഡ് തുരങ്കത്തില്‍ കുടുങ്ങിക്കിടക്കുകയാണ്. ആരോഗ്യനില വഷളാകുന്നതിന് മുമ്പ് തൊഴിലാളികളെ വേഗത്തില്‍ രക്ഷിക്കുന്നതിനുള്ള നടപടികള്‍ ഏകേപിപ്പിച്ചു വരികയാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.