മുന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ എസ്. വെങ്കിട്ടരമണന്‍ അന്തരിച്ചു

 മുന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ എസ്. വെങ്കിട്ടരമണന്‍ അന്തരിച്ചു

ചെന്നൈ: മുന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ എസ് വെങ്കിട്ടരമണന്‍ അന്തരിച്ചു. 92 വയസായിരുന്നു. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്നായിരുന്നു അന്ത്യം.

റിസര്‍വ് ബാങ്കിന്റെ പതിനെട്ടാമത് ഗവര്‍ണറായ അദേഹം 1990 മുതല്‍ 1992 വരെ രണ്ട് വര്‍ഷക്കാലം സേവനമനുഷ്ഠിച്ചിരുന്നു. അതിന് മുന്‍പ് 1985 മുതല്‍ 1989 വരെ ധനകാര്യമന്ത്രാലയത്തില്‍ ധനകാര്യ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഗിരിജ, സുധ എന്നിവര്‍ മക്കളാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.