എലിസബത്ത് രാജ്ഞിയും ഫിലിപ്പ് രാജകുമാരനും കോവിഡ് വാക്സിൻ സ്വീകരിച്ചു

എലിസബത്ത് രാജ്ഞിയും ഫിലിപ്പ് രാജകുമാരനും കോവിഡ് വാക്സിൻ സ്വീകരിച്ചു

ലണ്ടൻ : യുകെയിൽ കോവിഡ് വാക്സിൻ ഡോസ് സ്വീകരിച്ച ആദ്യയാളുകളിൽ 94കാരിയായ എലിസബത്ത് രാജ്ഞിയും 99 കാരനായ ഫിലിപ്പ് രാജകുമാരനും. ഫൈസർ കോവിഡ് വാക്സിൻ നൽകാൻ ആദ്യം അനുമതി നൽകുന്ന രാജ്യമാണ് ബ്രിട്ടൻ. ഈ പ്രഖ്യാപനത്തിനു പിന്നാലെയാണ് എലിസബത്ത് രാജ്ഞിയും ഫിലിപ്പ് രാജകുമാരനും വാക്സിനേഷൻ സ്വീകരിച്ചത്. വാക്സിനെതിരേയുള്ള സമൂഹമാധ്യമങ്ങളിലെ പ്രചരണങ്ങൾ വലിയ ആശങ്ക സൃഷ്ടിക്കുന്ന സാഹചര്യത്തിലാണ് രാജ്യത്തിന്റെ പ്രഥമ പൗരൻമാരായ എലിസബത്ത് രാജ്ഞിയും ഫിലിപ്പ് രാജകുമാരനും വാക്സിന്റെ ആദ്യ സ്വീകർത്താക്കളായത്.

രാജ്യത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വാക്സിനേഷൻ പദ്ധതി ആസൂത്രണം ചെയ്യുന്ന ആരോഗ്യ ഉദ്യോഗസ്ഥർ നേരിടുന്ന പ്രധാന വെല്ലുവിളിയാണ് വാക്സിനെതിരേയുള്ള പ്രചാരണങ്ങൾ. എലിസബത്ത് രാജ്ഞിയെപ്പോലെയുള്ള പ്രമുഖർ വാക്സിൻ എടുക്കുന്നത് അത്തരം ഉത്കണ്ഠകളെ മറികടക്കാൻ സഹായിക്കുമെന്നാണ് ആരോഗ്യരംഗത്തുള്ളവരുടെ പ്രതീക്ഷ. വാക്സിനെതിരേയുള്ള ക്യാമ്പയിൻ നടക്കുന്നതുകൊണ്ട് തന്നെ തങ്ങൾ വാക്സിനേഷൻ സ്വീകരിച്ച കാര്യം ജനങ്ങളറിയട്ടെ എന്നാണ് എലിസബത്ത് രാജ്ഞിയുടെയും ഫിലിപ്പ് രാജകുമാരന്റെയും നിലപാട്.

ബെൽജിയത്തിൽ നിന്ന് ലഭിച്ച പ്രാരംഭ ബാച്ചിൽ എട്ട് ലക്ഷം ഡോസുകളാണുള്ളത്. ഫൈസർ / ബയേൺടെകിൽ നിന്ന് നാല് കോടി ഡോസുകളാണ് യുകെ ആവശ്യപ്പെട്ടത്. രണ്ട് ഡോസ് വെച്ച് 21 ദിവസത്തിനുള്ളിൽ രണ്ട് കോടി ആളുകൾക്ക് വാക്സിനേഷൻ നൽകാൻ പര്യാപ്തമാണിത്.

ബ്രിട്ടനിലെ 1.5 ദശലക്ഷത്തിലധികം പേർ ഇതുവരെ വാക്സിൻ സ്വീകരിച്ചു. പ്രായമായവർ, അവരെ പരിചരിക്കുന്നവർ, ആരോഗ്യപ്രവർത്തകർ തുടങ്ങിയവർക്കാണ് വാക്സിനേഷനിൽ മുൻഗണന നൽകുന്നത്. ഫെബ്രുവരി പകുതിയോടെ മുൻഗണന വിഭാഗത്തിൽ ഉൾപ്പെ​ട്ട 15 മില്ല്യൺ ആളുകൾക്ക്​ വാക്​സിൻ എത്തിക്കാനാണ്​ ബ്രിട്ടന്റെ നീക്കം. ഇതിൽ 70 വയസിന്​ മുകളിലുള്ളവരും ആരോഗ്യ പ്രവർത്തകരും ആശുപത്രി ജീവനക്കാരും ഉൾപ്പെടും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.