വിശാഖപട്ടണം ഹാർബറിൽ വൻ തീപിടുത്തം; 23 മത്സ്യബന്ധന ബോട്ടുകൾ കത്തി നശിച്ചു

വിശാഖപട്ടണം ഹാർബറിൽ വൻ തീപിടുത്തം; 23 മത്സ്യബന്ധന ബോട്ടുകൾ കത്തി നശിച്ചു

അമരാവതി: വിശാഖപട്ടണം ഹാർബറിലുണ്ടായ വൻ തീപിടുത്തത്തിൽ 23 മത്സ്യബന്ധന ബോട്ടുകൾ കത്തി നശിച്ചു. കഴിഞ്ഞ ദിവസം രാത്രി 11.30 നാണ് തീപിടുത്തമുണ്ടായത്. ഇന്ധന ടാങ്കുകളിൽ തീ പടർന്നതാണ് വൻ തീപിടുത്തത്തിന് കാരണമായതെന്നാണ് പ്രാഥമിക റിപ്പോർട്ട്. സംഭവത്തിൽ 30 കോടി രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്.

ചില ബോട്ടുകളിലാണ് തീ ആദ്യം കത്തിയത്. തുടർന്ന് മറ്റ് ബോട്ടുകളിലെ ഇന്ധന ടാങ്കുകളിലേക്ക് തീ പടർന്ന് പിടിക്കുകയായിരുന്നു. അഗ്നിശമന സേന സ്ഥലത്തെത്തി മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണ വിധേയമാക്കിയത്. ബോട്ടുകളിലെ സിലിണ്ടറുകളിൽ തീ പടരുന്നത് ഉഗ്ര സ്‌ഫോടനത്തിന് കാരണമാകുമെന്നതിനാൽ ആളുകളെ പ്രദേശത്ത് നിന്ന് ഒഴിപ്പിച്ചതിന് ശേഷമായിരുന്നു രക്ഷാപ്രവർത്തനം നടന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.