നവകേരള സദസ് ഇന്ന് വയനാട്ടില്‍; തടയുമെന്ന് മാവോയിസ്റ്റ് ഭീഷണി: കനത്ത സുരക്ഷ

നവകേരള സദസ് ഇന്ന് വയനാട്ടില്‍; തടയുമെന്ന് മാവോയിസ്റ്റ് ഭീഷണി: കനത്ത സുരക്ഷ

കല്‍പ്പറ്റ: മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള നവകേരള സദസ് ഇന്ന് വയനാട് ജില്ലയില്‍. മാവോയിസ്റ്റ് ഭീഷണിയുടെ പശ്ചാത്തലത്തില്‍ നവകേരള സദസിന് കനത്ത സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്.

സിപിഐഎംഎല്ലിന്റെ പേരിലാണ് വയനാട് കലക്ടറേറ്റില്‍ ഭീഷണിക്കത്ത് ലഭിച്ചത്. നവകേരള സദസ് തടയുമെന്നായിരുന്നു ഭീഷണിക്കത്തിലെ മുന്നറിയിപ്പ്. കത്തുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം ആരംഭിച്ചു.

നവകേരള സദസിന് മുന്നോടിയായി രാവിലെ ഒമ്പതിന് കല്‍പ്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പൗരപ്രമുഖരുമായി ചര്‍ച്ച നടത്തും. ഇരുന്നൂറോളം പേര്‍ക്കാണ് ക്ഷണമുള്ളത്.

രാവിലെ പതിനൊന്നിന് കല്‍പ്പറ്റ എസ്.കെ.എം.ജെ സ്‌കൂള്‍ മൈതാനത്താണ് നവകേരള സദസിന്റെ ജില്ലയിലെ ആദ്യ പരിപാടി നടക്കുന്നത്. ഉച്ചകഴിഞ്ഞ് സുല്‍ത്താന്‍ ബത്തേരിയിലും വൈകുന്നേരം മാനന്തവാടി മണ്ഡലത്തിലും ജനസദസ് നടക്കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.