തിരുവനന്തപുരം: കേരള സംസ്ഥാന സാക്ഷരതാ മിഷന്റെ നേതൃത്വത്തില്‍ നടത്തി വരുന്ന പത്താംതരം തുല്യതാ പരീക്ഷയില്‍ അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം യുഎഇയിലെ പഠിതാക്കളും പരീക്ഷയ്ക്ക്. കോഴ്സിലെ പതിനെട്ടാം ബാച്ചിന്റെ പരീക്ഷ നവംബര്‍ എട്ട് മുതല്‍ പതിനെട്ട് വരെ വിവിധ പരീക്ഷാ കേന്ദ്രങ്ങളില്‍ നടക്കും.
കേരളത്തിലും യുഎഇയിലുമായി 181 പരീക്ഷാ കേന്ദ്രങ്ങളാണ് ക്രമീകരിച്ചിരിക്കുന്നത്. ഷാര്‍ജയിലെ അജ്മാനിലുള്ള ന്യൂ ഇന്ത്യന്‍ മോഡല്‍ സ്‌കൂളാണ് യുഎഇയിലെ ഏക പരീക്ഷാ കേന്ദ്രം. 24 പഠിതാക്കളാണ് ഇവിടെ പരീക്ഷ എഴുതുന്നത്.
മലയാളം, തമിഴ്, കന്നഡ മീഡിയങ്ങളില്‍ ആകെ 8,252 പേരാണ് ഗ്രേഡിങ് രീതിയിലുള്ള പരീക്ഷ എഴുതുന്നത്. ഒമ്പത് പേപ്പറുകള്‍ ഉള്‍പ്പെടുന്ന പരീക്ഷയില്‍ എല്ലാ പേപ്പറുകള്‍ക്കും എഴുത്തു പരീക്ഷയും തുടര്‍ മൂല്യനിര്‍ണയവും ഉണ്ടായിരിക്കും. 2025 ല്‍ ആദ്യമായി പരീക്ഷ എഴുതുന്ന വിദ്യാര്‍ഥികള്‍ മുഴുവന്‍ പേപ്പറുകളും എഴുതണം.
കേരളസര്‍ക്കാരിന്റെ തുടര്‍ സാക്ഷരതാ പ്രവര്‍ത്തനത്തിന്റെ ഭാഗമായി സംസ്ഥാന സാക്ഷര താമിഷന്റെ നേതൃത്വത്തില്‍ 2005 ലാണ് തുല്യതാ പഠനം ആരംഭിക്കുന്നത്. 2024-25 അധ്യയന വര്‍ഷത്തെ പഠിതാക്കള്‍ക്കുള്ള പരീക്ഷയാണ് നിലവില്‍ നടക്കാന്‍ പോകുന്നത്.
ഉപരിപഠനത്തിനോ മറ്റു ജോലി ആവശ്യങ്ങള്‍ക്കോ പത്താം തരാം തുല്യതാ പരീക്ഷ സര്‍ട്ടിഫിക്കറ്റ് എസ്എസ്എല്‍സിക്ക് തുല്യമായി കേരളസര്‍ക്കാര്‍ അംഗീകരിച്ചിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.