ചൈനയില്‍ കുട്ടികളില്‍ അജ്ഞാത ന്യുമോണിയ പടരുന്നു; ആശങ്ക

ചൈനയില്‍ കുട്ടികളില്‍ അജ്ഞാത ന്യുമോണിയ പടരുന്നു; ആശങ്ക

ബീജിങ്: കോവിഡ് മഹാമാരിക്ക് പിന്നാലെ കുട്ടികളില്‍ വ്യാപിക്കുന്ന ഒരു നിഗൂഢ ന്യുമോണിയ ചൈനയില്‍ കണ്ടെത്തി. ബീജിങിലെയും ലിയാവോനിംഗിലെയും ആശുപത്രികളില്‍ ഇത്തരത്തില്‍ രോഗബാധിരായ കുട്ടികളെ കൊണ്ട് നിറഞ്ഞു.

സ്‌കൂള്‍ കുട്ടികളിലാണ് ഈ രോഗം കണ്ടെത്തിയിട്ടുള്ളത്. രോഗ വ്യാപനം കണക്കിലെടുത്ത് പലയിടങ്ങളിലെയും സ്‌കൂളുകള്‍ അടയ്ക്കാനൊരുങ്ങുകയാണെന്ന് ചില പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. രോഗബാധിതരായ കുട്ടികളില്‍ ശ്വാസകോശ അണുബോധ, ഉയര്‍ന്ന പനി തുടങ്ങിയ അസാധാരണ ലക്ഷണങ്ങളാണ് പ്രകടമാകുന്നത്.

ചുമ, പനി, ആര്‍.എസ്.വി തുടങ്ങി സാധാരണഗതിയില്‍ കുട്ടികളില്‍ കണ്ടുവരുന്ന രോഗങ്ങളുടെ ലക്ഷണങ്ങളും പ്രകടിപ്പിക്കുന്നില്ല. രോഗ വ്യാപനം എന്ന് മുതലാണ് ആരംഭിച്ചതെന്ന് വ്യക്തമല്ല.

കോവിഡിന്റെ ആദ്യ നാളുകളില്‍ രോഗ വ്യാപനത്തെ പറ്റിയുള്ള വിവരങ്ങള്‍ ചൈന പുറം ലോകത്ത് നിന്ന് മറച്ചു വച്ചിരുന്നു. അതിനാല്‍ പുതിയ രോഗ വ്യാപനം സംബന്ധിച്ച വിവരവും ആശങ്കയോടെയാണ് ലോകം നിരീക്ഷിക്കുന്നത്.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.