തിരുവനന്തപുരം: വ്യാജ ഐഡി കാര്‍ഡ് കേസില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകും. രാവിലെ 10 ന് മ്യൂസിയം പൊലീസ് സ്റ്റേഷനില്‍ ഹാജരാകാനാണ് കഴിഞ്ഞ ദിവസം നോട്ടീസ് നല്‍കിയത്.
ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ടുള്ള തിരുവനന്തപുരം മ്യൂസിയം പൊലീസിന്റെ കത്ത് ലഭിച്ചതായും ഇതിന്റെ അടിസ്ഥാനത്തില്‍ ഇന്ന് ഹാജരാകുമെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ വ്യക്തമാക്കി. വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കേസില്‍ ആദ്യം പൊലീസ് അറസ്റ്റ് ചെയ്ത ഫെനിയും ബിനിലും മൊബൈല്‍ ഫോണ്‍ ഉപേക്ഷിച്ചത് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ സാന്നിധ്യത്തിലാണെന്നാണ് പൊലീസിന്റെ നിഗമനം. ഇതിന്റെ അടിസ്ഥാനത്തിലാണ് രാഹുലിനെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത്.
തൃക്കരിപ്പൂര്‍ ഈസ്റ്റ് എളേരി മണ്ഡലം വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ജെയ്‌സണ്‍ തോമസാണ് മദര്‍ കാര്‍ഡ് ഉപയോഗിച്ച് വ്യാജ കാര്‍ഡുകളുടെ നിര്‍മാണം തുടങ്ങിയതെന്നാണ് പൊലിസിന്റെ കണ്ടെത്തല്‍. കൂടാതെ പത്തനംതിട്ടയില്‍ വ്യാജ കാര്‍ഡ് നിര്‍മിക്കാന്‍ പണം നല്‍കിയെന്നു സംശയിക്കുന്ന വൈസ് പ്രസിഡന്റ് രഞ്ചുവിനായി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.