ന്യൂയോർക്ക് നഗരത്തിന്റെ ഇരട്ടിയിലധികം വലിപ്പം; ലോകത്തിലെ ഏറ്റവും വലിയ മഞ്ഞുമല വർഷങ്ങൾക്ക് ശേഷം ചലിച്ചു തുടങ്ങി

ന്യൂയോർക്ക് നഗരത്തിന്റെ ഇരട്ടിയിലധികം വലിപ്പം; ലോകത്തിലെ ഏറ്റവും വലിയ മഞ്ഞുമല വർഷങ്ങൾക്ക് ശേഷം ചലിച്ചു തുടങ്ങി

ന്യൂയോർക്ക്: ലോകത്തിലെ ഏറ്റവും വലിയ മഞ്ഞുമല 37 വർഷത്തിന് ശേഷം ആദ്യമായി ചലിച്ചു തുടങ്ങിയതായി റിപ്പോർട്ട്. പതിറ്റാണ്ടുകൾക്ക് മുമ്പാണ് അന്റാർട്ടിക്കയിലെ ഒരു ഹിമാനിയിൽ നിന്നും ഈ മഞ്ഞുമല വേർപ്പെട്ടത്. ബ്രിട്ടീഷ് അന്റാർട്ടിക് സർവേ പ്രകാരം 1986-ൽ വെഡൽ കടലിൽ നിലംപൊത്തിയ എ23എ ഒരു ഐസ് ദ്വീപായി മാറുകയായിരുന്നു.

എ 23 എ എന്ന മഞ്ഞുമലക്ക് ന്യൂയോർക്ക് നഗരത്തിന്റെ ഇരട്ടിയിലധികം വലിപ്പമുണ്ട്, ഏകദേശം 1,500 ചതുരശ്ര മൈൽ വിസ്തീർണ്ണമുണ്ട്. ഐസ് സ്ലാബിന് ഏകദേശം 400 മീറ്റർ കട്ടിയുണ്ട്. യൂറോപ്പിലെ ഏറ്റവും വലിയ അംബരചുംബിയായ ലണ്ടൻ ഷാർഡിന് 310 മീറ്റർ വലുപ്പമാണുള്ളത്. വെളുത്ത ഭൂഖണ്ഡത്തിലെ ഫിൽച്നെർ ഐസ് ഷെൽഫിൽ നിന്ന് പർവതങ്ങൾ പൊട്ടിപ്പുറപ്പെട്ടതിന്റെ ഭാഗമായിരുന്നു എ23എ.

എ23എ തെക്കൻ ജോർജിയയിൽ നിലംപൊത്തുകയാണെങ്കിൽ ദ്വീപിൽ പ്രജനനം നടത്തുന്ന ദശലക്ഷക്കണക്കിന് നീർനായകളെയും പെൻഗ്വിനുകളെയും മറ്റ് കടൽ പക്ഷികളെയും അപകടത്തിലാക്കും. വലുപ്പമുള്ള എ23എ കടൽ ജീവികളുടെ ഭക്ഷണത്തിന് വേണ്ടിയുള്ള വഴികൾ തടസപ്പെടുത്തുകയും കുഞ്ഞുങ്ങൾക്ക് ഭക്ഷണം നൽകുന്നതിനു തടസമാകുകയും ചെയ്യും.എന്നാൽ മഞ്ഞുമലകൾ അപകട സാധ്യതയുള്ള വസ്തുക്കളാണെന്ന് കരുതുന്നതും തെറ്റാണ്.

വിശാലമായ പരിതസ്ഥിതിക്ക് ഇവയും പ്രാധാന്യമുള്ളതാണ്. ഈ വലിയ മലനിരകൾ ഉരുകുന്ന സമയത്ത് ധാതു കലർന്ന പൊടി പുറത്തുവിടാറുണ്ട്. സമുദ്രത്തിലെ ഭക്ഷ്യ ശൃംഖലയുടെ അടിത്തറയായ ജീവജാലങ്ങൾക്ക് പോഷകങ്ങളുടെ ഉറവിടമാണ് ഈ പൊടി. ഐസ് സ്ലാബിന് ഏകദേശം 400 മീറ്റർ കട്ടിയുണ്ട്. യൂറോപ്പിലെ ഏറ്റവും വലിയ അംബരചുംബിയായ ലണ്ടൻ ഷാർഡിന് 310 മീറ്റർ വലുപ്പമാണുള്ളത്. വെളുത്ത ഭൂഖണ്ഡത്തിലെ ഫിൽച്നെർ ഐസ് ഷെൽഫിൽ നിന്ന് പർവതങ്ങൾ പൊട്ടിപ്പുറപ്പെട്ടതിന്റെ ഭാഗമായിരുന്നു എ23എ.

ഷെൽഫിന്റെ ജല താപനിലയിൽ വ്യത്യാസം വന്നിട്ടാണോ ഏകദേശം 40 വർഷം അടുക്കുന്ന സമയത്ത് എ23എ നീങ്ങാൻ തുടങ്ങിയതെന്ന സംശയമുണ്ടെന്ന് ബ്രിട്ടീഷ് അന്റാർട്ടിക് സർവേയിലെ റിമോർട്ട് സെൻസിങ് വിദഗ്ധനായ ഡോ ആൻഡ്ര്യൂ ഫ്ളെമിങ് പറഞ്ഞു. കാലക്രമേണ മഞ്ഞുമലയുടെ വലുപ്പം കുറഞ്ഞുവന്നിരുന്നുവെന്നും നിയന്ത്രണം നഷ്ടപ്പെട്ട് ചലിക്കാന്‍ തുടങ്ങുകയായിരുന്നുവെന്നും അദേഹം പറഞ്ഞു. 2020ലാണ് ആദ്യത്തെ ചലനം തിരിച്ചറിഞ്ഞതെന്നും അദേഹം കൂട്ടിച്ചേർത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.