ഡിജിറ്റൽ മേഖലയിലെ സുവിശേഷവൽക്കരണത്തിന് മാർഗങ്ങൾ സ്വീകരിക്കണം; വൈദികരോടും സന്യസ്തരോടും ആഹ്വാനവുമായി ആഫ്രിക്കൻ ബിഷപ്പ്

ഡിജിറ്റൽ മേഖലയിലെ സുവിശേഷവൽക്കരണത്തിന് മാർഗങ്ങൾ സ്വീകരിക്കണം; വൈദികരോടും സന്യസ്തരോടും ആഹ്വാനവുമായി ആഫ്രിക്കൻ ബിഷപ്പ്

ആഫ്രിക്ക: ഡിജിറ്റൽ മേഖലയിൽ കൂടുതൽ സുവിശേഷപ്രവർത്തനങ്ങൾ നടത്താൻ വൈദികരോടും സന്യസ്തരോടും ആഹ്വാനംചെയ്ത് ആഫ്രിക്കൻ ബിഷപ്പ്. ടാൻസാനിയയിലെ കൊണ്ടോവയിലെ ബിഷപ്പ് ബെർണാർഡിൻ ഫ്രാൻസിസ് എംഫുംബുസ ആണ് നവ മാധ്യമങ്ങളിലൂടെയുള്ള സുവിശേഷവൽക്കരണത്തിന്റെ പ്രാധാന്യം വൈദികരെയും സമർപ്പിതരെയും ഓർമ്മിപ്പിച്ചത്.

ഇന്നത്തെ സാഹചര്യത്തിൽ നവ മാധ്യമങ്ങൾ പലതും കീഴടക്കുന്നത് യുവ തലമുറയും ശരിയായ പരിശീലനം ലഭിക്കാത്തവരുമാണ്. അതിനാൽ തന്നെ പലതരത്തിലുള്ള തെറ്റായ വിവരണങ്ങളും സാമൂഹ്യ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടാം. ഇതിന് അറുതി വരണമെങ്കിൽ സഭാധികൃതർ യുവ തലമുറയ്ക്ക് ശരിയായ പരിശീലനം നൽകണം. അതിന് വൈദികർക്കും സന്യസ്തർക്കും ഈ മേഖലയിൽ അറിവുണ്ടാകേണ്ടതും ആവശ്യമാണെന്ന് ബിഷപ്പ് ബെർണാർഡിൻ പറഞ്ഞു.

യുവാക്കളുടെ ഇടയിൽ സ്വാധീനം ചെലുത്തിയ കത്തോലിക്കരായ ആളുകളുമായി സഹകരണം ഉറപ്പാക്കുന്നതിലൂടെയും അവരിൽ നിന്ന് മാർ ഗനിർദേശം സ്വീകരിച്ചുകൊണ്ടും ഈ മേഖലയിൽ നമുക്ക് മുന്നേറാമെന്നും ബിഷപ്പ് ഓർമ്മിപ്പിച്ചു


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.