മൂന്ന് വര്‍ഷത്തിനിടെ 900 എണ്ണം! നിയമ വിരുദ്ധ ഗര്‍ഭഛിദ്രങ്ങള്‍ പതിവാക്കിയ ഡോക്ടറേയും ലാബ് ടെക്‌നീഷ്യനേയും പൊലീസ് പൊക്കി

മൂന്ന് വര്‍ഷത്തിനിടെ 900 എണ്ണം! നിയമ വിരുദ്ധ ഗര്‍ഭഛിദ്രങ്ങള്‍ പതിവാക്കിയ ഡോക്ടറേയും ലാബ് ടെക്‌നീഷ്യനേയും പൊലീസ് പൊക്കി

ബംഗളുരു: നിയമവിരുദ്ധ ഗര്‍ഭഛിദ്ര കേസുകളുമായി ബന്ധപ്പെട്ട് കര്‍ണാടകയില്‍ ഡോക്ടറും ലാബ് ടെക്‌നീഷ്യനും അറസ്റ്റില്‍. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ നിയമ വിരുദ്ധമായി 900 ഗര്‍ഭഛിദ്രങ്ങള്‍ നടത്തിയ ഡോ. ചന്ദന്‍ ബല്ലാല്‍, ലാബ് ടെക്‌നീഷ്യന്‍ നിസാര്‍ എന്നിവരാണ് പിടിയിലായത്. ഓരോ ഗര്‍ഭഛിദ്രത്തിനും 30,000 രൂപ വീതമാണ് ഈടാക്കിയിരുന്നത്.

മൈസൂരുവിലെ ഒരു ആശുപത്രിയിലായിരുന്നു ഗര്‍ഭഛിദ്രങ്ങള്‍ നടത്തിയിരുന്നത്. സംഭവത്തില്‍ ആശുപത്രി മാനേജര്‍ മീണയും റിസപ്ഷനിസ്റ്റ് റിസ്മ ഖാനും ഈ മാസം ആദ്യം അറസ്റ്റിലായിരുന്നു.

റാക്കറ്റുമായി ബന്ധമുള്ള മറ്റ് പ്രതികളെ പിടികൂടാന്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണെന്ന് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ അറിയിച്ചു. യുവതിയെ ഗര്‍ഭച്ഛിദ്രത്തിനായി കാറില്‍ കൊണ്ടുപോകുന്നതിനിടെ കഴിഞ്ഞ മാസം മാണ്ഡ്യയില്‍ വച്ച് ശിവലിംഗ ഗൗഡ, നയന്‍കുമാര്‍ എന്നിവര്‍ അറസ്റ്റിലായതിന് പിന്നാലെയാണ് ലിംഗ നിര്‍ണയ, പെണ്‍ ഭ്രൂണഹത്യാ റാക്കറ്റിനെതിരായ നടപടികള്‍ പൊലീസ് ശക്തമാക്കിയത്.

ചോദ്യം ചെയ്യലില്‍ മാണ്ഡ്യയില്‍ അള്‍ട്രാസൗണ്ട് സ്‌കാന്‍ സെന്ററായി ഉപയോഗിക്കുന്ന ശര്‍ക്കര യൂണിറ്റിനെ കുറിച്ച് പ്രതികള്‍ വെളിപ്പെടുത്തി. അവിടെ നിന്ന് പൊലീസ് സംഘം പിന്നീട് സ്‌കാന്‍ മെഷീന്‍ പിടിച്ചെടുത്തു. മെഷീന് സാധുവായ അംഗീകാരമോ മറ്റ് ഔദ്യോഗിക രേഖകളോ ഉണ്ടായിരുന്നില്ലെന്ന് പൊലീസ് ഉദ്യോഗസ്ഥന്‍ വിശദമാക്കി.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.