കൊല്ലം: ആറ് വയസുകാരി അബിഗേല്‍ സാറയെ തട്ടിക്കൊണ്ടുപോയ കേസില്‍ കുട്ടിയുടെ പിതാവ് റെജി ജോണ്‍ താമസിച്ചിരുന്ന ഫ്‌ളാറ്റില്‍ പൊലീസ് റെയ്ഡ്. പത്തനംതിട്ട നഗരത്തിലെ ഫ്‌ളാറ്റിലാണ് പ്രത്യേക അന്വേഷണ സംഘം പരിശോധന നടത്തിയത്.
അന്വേഷണ സംഘം ഇദേഹത്തിന്റെ മൊബൈല്‍ ഫോണ്‍ കസ്റ്റഡിയിലെടുത്തതായി സൂചനയുണ്ട്. റെജി ജോലി ചെയ്യുന്ന ആശുപത്രിയിലും പൊലീസ് എത്തി.
പത്തനംതിട്ടയിലെ ഒരു സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരനാണ് റെജി. യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്റെ പത്തനംതിട്ട ജില്ലാ പ്രസിഡന്റാണ് കുട്ടിയുടെ പിതാവ്. പത്തനംതിട്ടയിലെ ഫ്‌ളാറ്റില്‍ താമസിക്കുന്ന റെജി വെള്ളിയാഴ്ച വൈകുന്നേരം നാട്ടില്‍ പോയി തിങ്കളാഴ്ച രാവിലെയാണ് മടങ്ങി വരുന്നത്.
അതേസമയം കുട്ടി ആശുപത്രി വിട്ടു. പൊലീസ് സുരക്ഷയിലാണ് കുടുംബം വീട്ടിലേക്ക് പോയത്. തന്നെ തട്ടിക്കൊണ്ടുപോയ സംഘത്തില്‍ രണ്ട് സ്ത്രീകളുണ്ടെന്നാണ് കുട്ടി പൊലീസിന് മൊഴി നല്‍കിയിരിക്കുന്നത്. കേസില്‍ പുതിയ രേഖാ ചിത്രങ്ങള്‍ പുറത്തു വിട്ടിട്ടുണ്ട്. സ്ത്രീയുടെയും പുരുഷന്റെയും രേഖാ ചിത്രമാണ് പുറത്തു വിട്ടത്.
തിങ്കളാഴ്ച വൈകുന്നേരം സഹോദരന്‍ ജൊനാഥനൊപ്പം ട്യൂഷന് പോകവേയായിരുന്നു സ്ത്രീ ഉള്‍പ്പെട്ട നാലംഗ സംഘം കുട്ടിയെ കാറില്‍ തട്ടിക്കൊണ്ടു പോയത്. സഹോദനെയും മുഖംമൂടി സംഘം കാറില്‍ കയറ്റാന്‍ ശ്രമിച്ചെങ്കിലും കുട്ടി കുതറി രക്ഷപ്പെട്ടു.
ഇരുപത്തിയൊന്ന് മണിക്കൂറുകള്‍ നീണ്ട തെരച്ചിലിനൊടുവില്‍ പെണ്‍കുട്ടിയെ കൊല്ലം ആശ്രാമം മൈതാനത്തു വച്ച് ഉപേക്ഷിക്കപ്പെട്ട നിലയില്‍ ,ാെവ്വാഴ്ച ഉച്ചയോടെ കണ്ടെത്തുകയായിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.