ഇന്തോനേഷ്യയില്‍ അഗ്നിപര്‍വത സ്ഫോടനം; പതിനൊന്ന് മരണം

ഇന്തോനേഷ്യയില്‍ അഗ്നിപര്‍വത സ്ഫോടനം; പതിനൊന്ന് മരണം

ജക്കാര്‍ത്ത: പടിഞ്ഞാറൻ ഇന്തോനേഷ്യയിൽ അഗ്നിപർവ്വതം പൊട്ടിത്തെറിച്ച് പതിനൊന്ന് മരണം. 2,891 മീറ്റർ (9,484 അടി) ഉയരമുള്ള സുമാത്ര ദ്വീപിലെ മരാപ്പി പർവ്വതം ഞായറാഴ്ചയാണ് പൊട്ടിത്തെറിച്ചത്. സ്ഫോടനത്തെ തുടര്‍ന്ന് 3000 മീറ്റര്‍ ഉയരത്തില്‍ ആകാശത്തില്‍ ഒരു ചാരഗോപുരം പ്രത്യക്ഷപ്പെട്ടു.

സ്ഫോടനത്തിന്‍റെ സമയത്ത് 75 പേര്‍ പ്രദേശത്തുണ്ടായിരുന്നുവെന്ന് അധികൃതര്‍ അറിയിച്ചു. 11പേരെ മരിച്ച നിലയിലും മൂന്നു പേരെ ജീവനോടെയും കണ്ടെത്തിയതായി പഡാങ് സെർച്ച് ആൻഡ് റെസ്‌ക്യൂ ഏജൻസി മേധാവി പറഞ്ഞു. 12 പേരെ കാണാതായിട്ടുണ്ട്. ചിലരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. തിങ്കളാഴ്ചയുണ്ടായ ചെറിയ പൊട്ടിത്തെറി രക്ഷാപ്രവര്‍ത്തനം താത്കാലികമായി നിര്‍ത്തിവയ്ക്കാന്‍ കാരണമായി.

സുമാത്രയിലെ ഏറ്റവും സജീവമായ അഗ്നിപർവ്വതങ്ങളിൽ ഒന്നാണ് മറാപ്പി. 1979ലുണ്ടായ സ്ഫോടനത്തില്‍ 60 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇന്തോനേഷ്യയില്‍ ഏകദേശം 130 സജീവ അഗ്നിപര്‍വതങ്ങളുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.