വിശുദ്ധ കുര്‍ബാനയ്ക്കിടെ ഭീകരാക്രമണം: തീവ്രവാദ സംഘടനകള്‍ക്കെതിരെ നടപടികള്‍ ശക്തമാക്കി ഫിലിപ്പീന്‍സ് ഭരണകൂടം; ഉത്തരവാദിത്തം ഏറ്റെടുത്ത് ഇസ്ലാമിക് സ്റ്റേറ്റ്

വിശുദ്ധ കുര്‍ബാനയ്ക്കിടെ ഭീകരാക്രമണം: തീവ്രവാദ സംഘടനകള്‍ക്കെതിരെ നടപടികള്‍ ശക്തമാക്കി ഫിലിപ്പീന്‍സ് ഭരണകൂടം; ഉത്തരവാദിത്തം ഏറ്റെടുത്ത് ഇസ്ലാമിക് സ്റ്റേറ്റ്

മനില: ഫിലിപ്പീന്‍സില്‍ ഞായറാഴ്ച്ച വിശുദ്ധ കുര്‍ബാന മധ്യേയുണ്ടായ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ തീവ്രവാദ സംഘടനകള്‍ക്കെതിരെ നടപടി കടുപ്പിച്ച് ഭരണകൂടം. അക്രമികളെ വെറുതെ വിടില്ലെന്ന് പ്രസിഡന്റ് ഫെര്‍ഡിനന്‍സ് മാര്‍ക്കോസ് ജൂനിയര്‍ പ്രഖ്യാപിച്ചു. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഇസ്ലാമിക് സ്റ്റേറ്റ്‌സ് ഏറ്റെടുത്തിരുന്നു. അവിശ്വാസികള്‍ക്കെതിരെ ആക്രമണം നടത്തിയത് തങ്ങളുടെ അംഗങ്ങളാണെന്നാണ് ഐ.എസ് ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ട് പ്രഖ്യാപിച്ചത്. ടെലിഗ്രാമിലൂടെ പ്രക്ഷേപണം ചെയ്ത സന്ദേശത്തിലാണ് തീവ്രവാദ സംഘടന ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തതെന്ന് ഫ്രാന്‍സ് 24 റിപ്പോര്‍ട്ട് ചെയ്തു.

ആക്രമണത്തെ തുടര്‍ന്ന് രാജ്യത്തുടനീളം ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. ഭീകരര്‍ക്കെതിരെ സൈന്യവും പോലീസും നടപടി ആരംഭിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

ഞായറാഴ്ച തെക്കന്‍ ഫിലിപ്പീന്‍സിലെ മരാവി നഗരത്തിലെ മിന്‍ഡനാവോ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ ജിം ഹാളിലാണ് ആക്രമണമുണ്ടായത്. കത്തോലിക്കാ സഭയുടെ പ്രാര്‍ത്ഥനാ സമ്മേളനം നടക്കുമ്പോഴാണ് ഇസ്ലാമിക ഭീകരവാദികള്‍ ബോംബ് സ്‌ഫോടനം നടത്തിയത്. ബോംബ് സ്ഫോടനത്തില്‍ നാലു പേര്‍ മരിക്കുകയും 50 ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു

ഫിലിപ്പീന്‍സിലെ ജനസംഖ്യയില്‍ കൂടുതലും കത്തോലിക്കരാണെങ്കിലും 20 ശതമാനം മുസ്ലീങ്ങളാണ്. ഞായറാഴ്ച, ഫ്രാന്‍സിസ് മാര്‍പാപ്പ, മരാവിയിലെ ബിഷപ്പ് എഡ്വിന്‍ അങ്കോട്ട് ഡി ലാ പെനയ്ക്ക് അയച്ച ടെലിഗ്രാമിലൂടെ, മരിച്ചവര്‍ക്കായി പ്രാര്‍ഥിക്കുകയും ബന്ധുക്കള്‍ക്ക് തന്റെ ആത്മീയസാന്നിധ്യം പകരുകയും ചെയ്തിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.