കൊച്ചി: നവകേരള സദസിനെതിരായ പ്രതിഷേധത്തില്‍ ഷൂ ഏറ് ഇനി ഉണ്ടാവില്ലെന്ന് കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍. ഷൂ ഏറ് വൈകാരിക പ്രതിഷേധം മാത്രമാണ്. എങ്കിലും ജനാധിപത്യ സംവിധാനത്തില്‍ ഇതിനെ ഒരു സമരമാര്‍ഗമായി കാണാന്‍ കഴിയില്ല എന്ന കൃത്യമായ ബോധ്യം പ്രസ്ഥാനത്തിന് ഉണ്ടെന്നും അലോഷ്യസ് സേവ്യര്‍ എറണാകുളത്ത് മാധ്യമങ്ങളോട് സംസാരിക്കവെ വ്യക്തമാക്കി.
പ്രവര്‍ത്തകരെ കൈകാര്യം ചെയ്യുമ്പോള്‍ അതിനെതിരായ പ്രതിഫലനമെന്നോണം ഉണ്ടായ വൈകാരിക പ്രതിഷേധമാണ് മുഖ്യമന്ത്രിയുടെ വാഹനത്തിന് നേരെ ഉണ്ടായ ഷൂ ഏറ്. അത് സമര മാര്‍ഗമായി കണ്ട് കരുതിക്കൂട്ടി ചെയ്തതല്ല. സംസ്ഥാന വ്യാപകമായി ഇത്തരത്തിലുള്ള പ്രതിഷേധം സംഘടിപ്പിക്കുമെന്ന തരത്തിലുള്ള വ്യാഖ്യാനത്തിന്റെ ആവശ്യവുമില്ല. എങ്കില്‍ പോലും നാലു പ്രവര്‍ത്തകര്‍ക്കെതിരെ വധശ്രമത്തിനാണ് കേസെടുത്തിരിക്കുന്നത്.
തങ്ങള്‍ നടത്തുന്ന സമരത്തെ നിയമം കൊണ്ടും ഡിവൈഎഫ്ഐ ഗുണ്ടകളെ കൊണ്ടും നേരിടാമെന്നാണ് പിണറായി വിജയന്റെ വ്യാമോഹമെങ്കില്‍ ശക്തമായ സമരങ്ങളുമായി മുന്നോട്ടുപോകാനാണ് കെഎസ്‌യു തീരുമാനിച്ചിരിക്കുന്നത്. പിണറായി വിജയന്‍ കുത്തിയാല്‍ പൊട്ടുന്ന കുമിളകളാണ് കേരളത്തിലെ കെഎസ്‌യു എന്നും വിദ്യാര്‍ഥി സമരങ്ങളെന്നും മുഖ്യമന്ത്രി വിചാരിക്കേണ്ടതില്ല. ശക്തമായ സമരവുമായി മുന്നോട്ടുപോകാനാണ് തീരുമാനമെന്നും അലോഷ്യസ് സേവ്യര്‍ പറഞ്ഞു.
നവകേരള സദസ് എറണാകുളത്തേയ്ക്ക് പ്രവേശിക്കുമ്പോള്‍ ഡിവൈഎഫ്ഐ ഗുണ്ടകള്‍ പ്രവര്‍ത്തകരെ അതിക്രൂരമായി ആക്രമിക്കുന്ന സാഹചര്യം ഉണ്ടായി. ഇതിനെതിരെ ഉണ്ടായ വൈകാരിക പ്രതിഷേധമായാണ് ഷൂ ഏറിനെ നോക്കി കാണുന്നത്. സമര മാര്‍ഗമായി ഇതിനെ മുന്നോട്ടു കൊണ്ടുപോകില്ല. ജനാധിപത്യ സംവിധാനത്തില്‍ ഇതിനെ ഒരു സമരമാര്‍ഗമായി കാണാന്‍ കഴിയില്ല എന്ന കൃത്യമായ ബോധ്യം പ്രസ്ഥാനത്തിനുണ്ടെന്നും അലോഷ്യസ് സേവ്യര്‍ കൂട്ടിച്ചേര്‍ത്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.