തിരുവനന്തപുരം: കെഎസ്ആര്‍ടിസിയുടെ പ്രതിദിന വരുമാനം സര്‍വകാല റെക്കോഡിലേക്ക്. രണ്ടാം ശനി, ഞായര്‍ അവധി കഴിഞ്ഞ ആദ്യ പ്രവര്‍ത്തി ദിനമായ ഡിസംബര്‍ 11 ന് പ്രതിദിന വരുമാനം 9.03 കോടി രൂപ എന്ന നേട്ടമാണ് കെഎസ്ആര്‍ടിസി നേടിയത്.
ഈ മാസം ഡിസംബര്‍ ഒന്ന് മുതല്‍ ഡിസംബര്‍ 11 വരെയുള്ള 11 ദിവസങ്ങളിലായി 84.94 രൂപയുടെ വരുമാനമാണ് കെഎസ്ആര്‍ടിക്ക് ലഭിച്ചത്. അതില്‍ ഞായര്‍ ഒഴികെ എല്ലാ ദിവസം വരുമാനം 7.5 കോടി രൂപ കടന്നു. ഈ മാസം നാലിന് 8.54 കോടി, അഞ്ചിന് 7.88 കോടി, ആറിന് 7.44 കോടി, ഏഴിന് 7.52 കോടി, എട്ടിന് 7.93 കോടി, ഒന്‍പതിന് 7.78 കോടി, 10 ന് 7.09 കോടി, 11 ന് 9.03 കോടി, എന്നിങ്ങനെയാണ് പ്രതിദിന വരുമാനം.
കെഎസ്ആര്‍ടിസി മാനേജ്‌മെന്റും ജീവനക്കാരും ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചതിന്റെ ഫലമായാണ് ഇത്രയധികം വരുമാനം ലഭിച്ചതെന്നും ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ച മുഴുവന്‍ ജീവക്കാരെയും സൂപ്പര്‍വൈസര്‍മാരെയും ഓഫീസര്‍മാരെയും അഭിനന്ദിക്കുന്നതായും സിഎംഡി അറിയിച്ചു. ഇതിന് മുന്‍പ് ഈ വര്‍ഷം സെപ്റ്റംബര്‍ നാലിന് ലഭിച്ച 8.79 കോടി രൂപയുടെ റെക്കോര്‍ഡ് വരുമാനമാണ് ഭേദിച്ചിരിക്കുന്നത്.
എന്നാല്‍ 10 കോടി രൂപയെന്ന പ്രതിദിന വരുമാനമാണ് കെഎസ്ആര്‍ടിസി ലക്ഷ്യമിട്ടിട്ടുള്ളത്. ഇതിനായി കൂടുതല്‍ പുതിയ ബസുകള്‍ എത്തുന്നതില്‍ നേരിടുന്ന കാലതാമസം പരിഹാരിച്ച് അവ ലഭ്യമാക്കുന്നതിന് നടപടികള്‍ സ്വീകരിച്ച് വരികയാണെന്നും സിഎംഡി അറിയിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.