ആയിരം രൂപയ്‍ക്ക് വാങ്ങിയ ഹാരി പോട്ടറിന്റെ പുസത്കം വിറ്റപ്പോൾ കിട്ടിയത് 57 ലക്ഷം രൂപ

ആയിരം രൂപയ്‍ക്ക് വാങ്ങിയ ഹാരി പോട്ടറിന്റെ പുസത്കം വിറ്റപ്പോൾ കിട്ടിയത് 57 ലക്ഷം രൂപ

ലണ്ടൻ: ഹാരി പോട്ടറിന്റെ ആദ്യത്തെ പതിപ്പുകളിലൊന്ന് ലേലത്തിൽ വിറ്റുപോയത് 55000 പൗണ്ടിന്(57 ലക്ഷം). ഹാരി പോട്ടർ ആന്റ് ദ ഫിലോസഫേഴ്‌സ് സ്റ്റോണിന്റെ ഈ ഹാർഡ്ബാക്ക് കോപ്പി 1997 ൽ പ്രസിദ്ധീകരിച്ചതാണ്. എഡിൻബർഗിന് സമീപം താമസിക്കുന്ന ഒരു സ്‌കോട്ടിഷ് വനിതയാണ് 1990 കളുടെ അവസാനത്തിൽ വെസ്റ്റർ റോസിൽ ഒരു ഫാമിലി കാരവൻ വെക്കേഷനിടെ ഈ പുസ്തകം കണ്ടെത്തിയത്. അന്ന് അവരത് വാങ്ങുകയായിരുന്നു. അവരത് വാങ്ങുമ്പോൾ അതിന്റെ വില 1048 രൂപയായിരുന്നു. പിന്നീടത് പ്രശസ്ത ലേലശാലയായ ഹാൻസൺസ് ഓക്ഷനേഴ്സിന് നൽകി.

ഈ പുസ്തകം അതിന്റെ ആദ്യത്തെ പ്രിന്റുകളിൽ നിന്നും പുസ്തകശാലകളിലേക്ക് വിതരണം ചെയ്ത 200 കോപ്പികളിൽ ഒന്നാണെന്ന് ഹാൻസൺസ് പറഞ്ഞു. ആ പുസ്തകത്തിനെ കുറിച്ചോ എഴുത്തുകാരിയായ ജെകെ റൗളിംഗിനെ കുറിച്ചോ ആർക്കും കൂടുതലായി ഒന്നും അറിയാതിരുന്ന കാലത്താണ് താൻ ഈ പുസ്തകം വാങ്ങിയത് എന്ന് സ്കോട്ടിഷ് വനിത പറഞ്ഞു. അവർ തന്റെ പേരോ മറ്റ് വിവരങ്ങളോ വെളിപ്പെടുത്തിയിട്ടില്ല.

പുസ്തകം കണ്ടുപിടിച്ചത് ഒരു ഗംഭീര സംഭവമാണ്. ഇത് ആദ്യത്തെ കോപ്പികളിൽ ഒന്നാണ്. അത് നന്നായി സംരക്ഷിക്കപ്പെട്ട നിലയിലാണ് ഉള്ളതെന്ന് പുസ്തകത്തിൽ വിദഗ്ദ്ധനായ ജിം സ്പെൻസർ പറഞ്ഞു. ഹാരി പോട്ടർ ആന്റ് ദ ഫിലോസഫേഴ്സ് സ്റ്റോൺ ഹാരിപോട്ടർ പരമ്പരയിലെ ആദ്യത്തെ പുസ്തകമാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.