ന്യൂഡല്‍ഹി: പ്രായം തെളിയിക്കുന്നതിനുള്ള രേഖയല്ല ആധാറെന്ന് വ്യക്തമാക്കി യുഐഡിഎഐ. പാസ്പോര്‍ട്ട് എടുക്കുമ്പോള്‍ പ്രായം തെളിയിക്കാന്‍ സമര്‍പ്പിക്കുന്ന രേഖകളുടെ പട്ടികയില്‍ നിന്ന് ആധാര്‍ ഒഴിവാക്കി. പുതിയതായി പ്രിന്റ് ചെയ്യുന്ന കാര്‍ഡുകളില്‍ ഇത് സംബന്ധിച്ച അറിയിപ്പ് ചേര്‍ത്തു തുടങ്ങി.
ആധാറെടുക്കുമ്പോള്‍ നല്‍കിയ രേഖകളിലെ ജനന തിയതിയാണ് കാര്‍ഡിലുള്ളതെന്ന മുന്നറിയിപ്പും യുഐഡിഎഐ അറിയിപ്പിലുണ്ട്. ആധാര്‍ പ്രായം തെളിയിക്കാനുള്ള രേഖയല്ലെന്ന നിലപാടാണ് വര്‍ഷങ്ങളായി പല കോടതികളിലും യുഐഡിഎഐ സ്വീകരിച്ചിരുന്നത്. കോടതികളും ഇത് ശരിവച്ചിട്ടുണ്ട്. എന്നാല്‍ ആദ്യമായാണ് ഇക്കാര്യം ആധാര്‍ കാര്‍ഡുകളില്‍ രേഖപ്പെടുത്തുന്നത്. സര്‍ക്കാര്‍ വകുപ്പുകളടക്കം ജനന തീയതി തെളിയിക്കാനുള്ള രേഖയായി ആധാര്‍ ഉപയോഗിക്കുന്നുണ്ട്.
അതേസമയം ആധാര്‍ കാര്‍ഡിലെ തിരിച്ചറിയല്‍ വിവരങ്ങള്‍, വിലാസം അടക്കമുള്ളവ സൗജന്യമായി പുതുക്കാനുള്ള സമയപരിധി വീണ്ടും നീട്ടി. 2024 മാര്‍ച്ച് 14 വരെയാണ് സമയം നീട്ടിയത്. ആധാറുള്ള വ്യക്തികള്‍ എന്റോള്‍മെന്റ് ചെയ്ത തിയതി മുതല്‍ 10 വര്‍ഷത്തിലൊരിക്കലെങ്കിലും ആധാര്‍ വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യേണ്ടതാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.