കറാച്ചി: അധോലോക നായകൻ ദാവൂദ് ഇബ്രാഹിം പാകിസ്ഥാനിലെ ആശുപത്രിയിൽ ചികിത്സയിൽ. കറാച്ചിയിലെ ആശുപത്രിയിൽ കനത്ത സുരക്ഷയിലാണ് ചികിത്സയെന്നാണ് റിപ്പോർട്ടുകൾ. ഗുരുതര ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് രണ്ട് ദിവസം മുമ്പാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു.
വിഷം അകത്തു ചെന്നതാണ് ആരോഗ്യസ്ഥി വഷളാകാൻ കാരണമെന്ന് റിപ്പോർട്ടുകളുണ്ടെങ്കിലും ഇതുസംബന്ധിച്ച് വ്യക്തത വന്നിട്ടില്ല. കനത്ത സുരക്ഷയാണ് ദാവൂദ് ഇബ്രാഹിമിന് ആശുപത്രിയിൽ ഒരുക്കിയിരിക്കുന്നത്. ദാവൂദ് ചികിത്സയിൽ കഴിയുന്ന ആശുപത്രിയിലെ ഫ്ലോറിൽ മറ്റ് രോഗികളൊന്നും ഇല്ല. ആശുപത്രിയിലെ ഉന്നത അധികാരികൾക്കും അടുത്ത ബന്ധുക്കൾക്കും മാത്രമാണ് ഇവിടേക്ക് പ്രവേശനമുള്ളത്.
എന്നാൽ ദാവൂദ് ഇബ്രാഹിമിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ബന്ധുക്കളിൽ നിന്ന് കണ്ടെത്താൻ മുംബൈ പോലീസ് ശ്രമിക്കുന്നുണ്ട്. രണ്ടാം വിവാഹത്തിന് ശേഷം ദാവൂദ് കറാച്ചിയിൽ താമസിച്ചുവരികയാണെന്ന് സഹോദരി ഹസീന പാർക്കറുടെ മകൻ ജനുവരിയിൽ ദേശീയ അന്വേഷണ ഏജൻസിയോട് പറഞ്ഞിരുന്നു.
പാക്കിസ്ഥാനിലെ പത്താൻ കുടുംബത്തിൽ നിന്നുള്ള യുവതിയെയാണ് ദാവൂദ് വിവാഹം കഴിച്ചിരിക്കുന്നത്. രണ്ടാം വിവാഹം കഴിഞ്ഞതിന് ശേഷം ദാവൂദ് തന്റെ ആദ്യ ഭാര്യ മഹ്ജബീനുമായി വിവാഹ മോചനം നേടിയിട്ടില്ലെന്നും വിവരങ്ങൾ പുറത്തുവന്നിരുന്നു. അതേസമയം രണ്ടാം വിവാഹം ദാവൂദിന്റെ ഒരു തന്ത്രമാണെന്നാണ് അന്വേഷണ ഏജൻസി പറഞ്ഞത്. ആദ്യ ഭാര്യയ മഹ്ജബീനിൽ നിന്നും അന്വേഷണ ഏജൻസിയുടെ ശ്രദ്ധ തിരിക്കാനാകാം ഇതെന്നും വിവരമുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.