ചങ്ങനാശേരി: സീറോ മലബാര്‍ സഭയ്ക്ക് ഒരു വ്യവസ്ഥാപിത ഹയരാര്‍ക്കി സ്ഥാപിതമായിട്ടും ചങ്ങനാശേരി വികാരിയത്ത് രൂപതയായി ഉയര്‍ത്തപ്പെട്ടിട്ടും 21 ന് നൂറ് വര്‍ഷങ്ങള്‍ പൂര്‍ത്തിയാകുന്നു. 1923 ഡിസംബര്‍ 21 ന് പതിനൊന്നാം പീയൂസ് മാര്‍പ്പാപ്പയാണ് റൊമാനി പൊന്തിഫിച്ചേസ് എന്ന തിരുവെഴുത്ത് വഴി സീറോ മലബാര്‍ ഹയരാര്‍ക്കി സ്ഥാപിച്ചത്.
സഭാ ചരിത്രത്തില്‍ നിര്‍ണായകമായ സ്ഥാനമുള്ള ഈ സംഭവത്തിന്റെ ചങ്ങനാശേരി അതിരൂപതാ തലത്തിലുള്ള ശതാബ്ദി ആചരണം ഈ മാസം 21 ന് മൂന്നിന് ചങ്ങനാശേരി മെത്രാപ്പോലീത്തന്‍ പള്ളിയില്‍ നടത്തും. യോഗത്തില്‍ ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം അധ്യക്ഷത വഹിക്കും. റവ. ഡോ. ജയിംസ് പുലിയുറുമ്പില്‍ പ്രബന്ധം അവതരിപ്പിക്കുകയും റവ.ഡോ. ജോസ് കൊച്ചുപറമ്പില്‍ പ്രതികരണം നടത്തുകയും ചെയ്യും.
തുടര്‍ന്ന് മാര്‍ ജോസഫ് പെരുന്തോട്ടത്തിന്റെ കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും. അതിരൂപതയിലെ വൈദിക, സമര്‍പ്പിത, അല്‍മായ പ്രതിനിധികളും ചടങ്ങില്‍ സംബന്ധിക്കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26