ഡെവൺ: എട്ടുമാസം മുൻപ് നാട്ടിൽ നിന്ന് യുകെയിലെത്തിയ മലയാളി ഹൃദയാഘാതം മൂലം അന്തരിച്ചു. ഏറ്റുമാനൂർ ആറുമാനൂർ സ്വദേശി ബോബിൻ ചെറിയാൻ (43) ആണ് മരിച്ചത്. ആശ്രിത വീസയിൽ നാട്ടിൽ നിന്നെത്തിയ ബോബിൻ ചെറിയാന് അധികം വൈകാതെ തന്നെ കാൻസർ രോഗം സ്ഥിരീകരികരിച്ചിരുന്നു. ചികിത്സകൾ നടന്ന് രോഗം ഏറെക്കുറെ ഭേദമായി വരുന്നതിനിടെ കഴിഞ്ഞ ദിവസം പുലർച്ചയോടെയാണ് ഹൃദയസ്തംഭനം മൂലം മരണമടഞ്ഞത്.
ഭാര്യ നിഷ ബോബിനും ഒൻപത് വയസ്സായ മകൾക്കും അഞ്ചു വയസ്സായ മകനുമൊപ്പം ഡെവണിലെ എക്സിറ്ററിനടുത്ത് കോളിറ്റണിലായിരുന്നു താമസം. കോളിറ്റണിലെ മലയാളി സമൂഹമാണ് ഇവർക്ക് താങ്ങും തണലുമായി നിന്നിരുന്നത്. സംസ്കാരം നാട്ടിൽ വച്ചു നടത്തുമെന്ന് ബന്ധുക്കൾ അറിയിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.