ഖാർത്തൂം: ലോകത്ത് അതി ഗുരുതരമായ ഭക്ഷ്യ ക്ഷാമം അനുഭവിക്കുന്ന ഏക രാജ്യമാണ് ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ സുഡാൻ. രാജ്യത്തെ രണ്ട് സൈനിക വിഭാഗങ്ങൾ തമ്മിൽ മൂന്ന് വർഷമായി നടന്നു വരുന്ന യുദ്ധം സുഡാനെ ലോകത്തെ ഏറ്റവും വലിയ മാനുഷിക ദുരന്തത്തിന്റെ വക്കിലെത്തിച്ചിരിക്കുകയാണ്.
സായുധ സംഘർഷങ്ങൾ തുടരുന്ന സുഡാനിൽ കുട്ടികൾക്കിടയിൽ പോഷകാഹാര പ്രതിസന്ധി രൂക്ഷമെന്ന് റിപ്പോർട്ട്. നോർത്ത് ഡാർഫർ സംസ്ഥാനത്ത് അഞ്ച് പ്രവിശ്യകളിലായി 2025 ജനുവരി മുതൽ മെയ് വരെ ഗുരുതരമായ പോഷകാഹാരക്കുറവ് അനുഭവിക്കുന്ന കുട്ടികളുടെ എണ്ണം 46 ശതമാനം വർധിച്ചുവെന്ന് കുട്ടികൾക്ക് വേണ്ടിയുള്ള യൂണിസെഫ് സംഘടന. 40,000-ത്തിലധികം കുട്ടികൾക്ക് കടുത്ത പോഷകാഹാരക്കുറവിന് ചികിത്സ തേടേണ്ടി വന്നതായും സംഘടന പുറത്തുവിട്ട കുറിപ്പിൽ പറയുന്നു.
കടുത്ത ക്ഷാമം നേരിടുന്ന ഗ്രമങ്ങളിൽ ശശിശുമരണ സാധ്യതയും വർധിച്ചുവരികയാണ്. കോളറ, അഞ്ചാം പനി, എന്നീ രോഗങ്ങളുടെ അതിപ്രസരം പ്രതിസന്ധികൾ കൂടുതൽ വഷളാക്കുന്നുവെന്നും റിപ്പോർട്ടുകൾ പറയുന്നു. ക്ഷാമം നിലനിൽക്കുന്ന ഒരു രാജ്യത്ത്, അടിയന്തര നടപടി സ്വീകരിച്ചില്ലെങ്കിൽ കുട്ടികൾ കൂടുതൽ ഗുരുതരമായ ഒരു ദുരന്തത്തിലേക്ക് പോകുമെന്നുള്ള മുന്നറിയിപ്പും സംഘടന നൽകുന്നു.
രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലും സ്ഥിതികൾ ഏറെ സങ്കീർണമാണെന്നും സംഘടന ചൂണ്ടിക്കാട്ടുന്നു. തുടരുന്ന സംഘർഷങ്ങളിൽ നിരവധിയാളുകളാണ് കൊല്ലപ്പെടുന്നത്. ക്യാമ്പുകളിൽ എത്തുവാൻ സാധിക്കാതെ പതിനായിരക്കണക്കിന് ആളുകളാണ് തുറസായ പ്രദേശങ്ങളിൽ അന്തിയുറങ്ങുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.