അഹമ്മദാബാദ് വിമാന അപകടം: ഇന്ധന നിയന്ത്രണ സ്വിച്ചുകൾ പരിശോധിക്കണമെന്ന് ഡിജിസിഎ; റിപ്പോർട്ട് ഉടൻ സമർപ്പിക്കണമെന്ന് നിർദേശം

അഹമ്മദാബാദ് വിമാന അപകടം: ഇന്ധന നിയന്ത്രണ സ്വിച്ചുകൾ പരിശോധിക്കണമെന്ന് ഡിജിസിഎ; റിപ്പോർട്ട് ഉടൻ സമർപ്പിക്കണമെന്ന് നിർദേശം

അഹമ്മദാബാദ്: എയർ ഇന്ത്യ വിമാന അപകടത്തിൽ ഇന്ധന നിയന്ത്രണ സ്വിച്ചുകൾ പരിശോധിക്കാൻ ഡയറക്ടറേറ്റ് ജനറൽ ഓഫ് ഏവിയേഷൻ (ഡിജിസിഎ) ഉത്തരവിട്ടു. എയർ ഇന്ത്യ, ഇൻഡിഗോ, സ്‌പൈസ് ജെറ്റ് തുടങ്ങിയ വിമാനക്കമ്പനികൾ നടത്തുന്ന ഡ്രീംലൈനറുകൾ ഉൾപ്പെടെ ബോയിങ് വിമാനങ്ങളുടെ ഇന്ധന നിയന്ത്രണ സ്വിച്ചുകൾ പരിശോധിക്കണമെന്ന് ഡിജിസിഎ അറിയിച്ചു. പരിശോധനകൾ പൂർത്തിയാക്കി ജൂലൈ 21-നുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് നിർദേശം.

അപകട സമയത്ത് ഇന്ധന നിയന്ത്രണ സ്വിച്ച് ഓഫായിയെന്ന റിപ്പോർട്ടിന് പിന്നാലെയാണിത്. സ്വിച്ചുകൾ ഓഫായതായി അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. തുടർന്നാണ് വിശദമായ അന്വേഷണത്തിന് ഡിജിസിഎ ഒരുങ്ങുന്നത്. നിലവിൽ വിവിധ വിമാനക്കമ്പനികളുടെ ഓപ്പറേറ്റർമാർ പരിശോധന ആരംഭിച്ചുകഴിഞ്ഞു.

തകരാറിലായ വിമാനങ്ങളുടെ എല്ലാ എയർലൈൻ ഓപ്പറേറ്റർമാരും പരിശോധന പൂർത്തിയാക്കണമെന്ന് നിർദേശിച്ചിട്ടുണ്ട്. ബോയിങിന്റെ 737, 747, 757, 767, 777, 787 എന്നിവയും പഴയ മോഡലുകളായ 717, 727 എന്നിവയും പരിശോധിക്കും.


1 വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.