സിയോള്‍: അമേരിക്ക, ജപ്പാന്‍, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങള്‍ക്ക് മുന്നറിയിപ്പുമായി റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്റോവ്. സൈനികവും സൈനികേതരവുമായ സഹകരണം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്കായി സഖ്യകക്ഷിയായ ഉത്തര കൊറിയ സന്ദര്‍ശിക്കുകയാണ് അദേഹം ഇപ്പോള്‍.
ഉത്തര കൊറിയന്‍ പ്രസിഡന്റ് കിം ജോങ് ഉന്നിനെ കണ്ട് പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്റെ ആശംസകള്‍ അദേഹം അറിയിച്ചു. ഉക്രെയ്നുമായുള്ള സംഘര്‍ഷത്തില്‍ റഷ്യ സ്വീകരിച്ച എല്ലാ നടപടികളെയും നിരുപാധികം പിന്തുണക്കാനും പ്രോത്സാഹിപ്പിക്കാനും തന്റെ സര്‍ക്കാരിന്റെ പ്രതിബദ്ധത നേരിട്ടുള്ള കൂടിക്കാഴ്ചയില്‍ കിം എടുത്തു പറഞ്ഞു.
പരസ്പര സഖ്യത്തിന്റെ നിലവാരത്തിന് അനുസൃതമായ എല്ലാ തന്ത്രപരമായ വിഷയങ്ങളിലും ഇരു രാജ്യങ്ങളും ഒരേ വീക്ഷണങ്ങള്‍ പങ്കിടുന്നതായി കിം വ്യക്തമാക്കിയെന്ന് ഉത്തര കൊറിയയുടെ ഔദ്യോഗിക ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
കൊറിയന്‍ ഉപദ്വീപിന് ചുറ്റും നടക്കുന്ന അമേരിക്കയുടെ നേതൃത്വത്തിലുള്ള സൈനികാഭ്യാസങ്ങള്‍ ഏഷ്യന്‍ സമാധാനത്തിന് ഭീഷണിയാണെന്ന് മാധ്യമങ്ങളോട് സംസാരിക്കവെ ലാവ്‌റോവ് പറഞ്ഞു. അമേരിക്ക, ജപ്പാന്‍, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങള്‍ സംയുക്ത സൈനികാഭ്യാസങ്ങള്‍ വര്‍ധിപ്പിക്കുകയാണെന്നും അവയില്‍ ചിലതില്‍ ആണവ ഘടകം പോലും ഉള്‍പ്പെടുന്നുവെന്നും ലാവ്റോവ് പറഞ്ഞു.
അമേരിക്കയുടെ ആണവശേഷിയുള്ള .... 52ഒ സ്ട്രാറ്റജിക് ബോംബറുകള്‍ വിന്യസിച്ചുകൊണ്ട് ഈ ആഴ്ച യു.എസും ദക്ഷിണ കൊറിയയും ജപ്പാനും സംയുക്ത അഭ്യാസങ്ങള്‍ നടത്തിയിരുന്നു. ഇത്തരത്തില്‍ ഇന്തോ-പസഫിക്കിന് പുറത്തുള്ളവര്‍ ചേര്‍ന്ന് എക്‌സ്‌ക്ലൂസിവ് സഖ്യങ്ങള്‍ രൂപീകരിക്കാനും മേഖലയില്‍ നാറ്റോ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കാനും നടത്തുന്ന ശ്രമങ്ങള്‍ അപകടകരമാണെന്നും അദേഹം പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.