റായ്‌പൂർ: ഛത്തീസ്ഗഡില്‍ മൂന്ന് ക്രിസ്ത്യന്‍ ദേവാലയങ്ങൾക്ക് നേരെ സംഘടിതമായ അക്രമണം നടത്തി തീവ്രഹിന്ദുത്വ സംഘടനയായ ബജ്‌റംഗദൾ. ജൂലൈ 13ന് ഛത്തീസ്ഗഢിലെ ധംതാരി ജില്ലയിലെ പഞ്ച്‌പേഡി ബഖാര, ഗോപാല്‍ പുരി, ഹട്‌കേശ്വര്‍ എന്നീ മൂന്ന് സ്ഥലങ്ങളിലെ പള്ളികള്‍ക്ക് നേരെയായിരുന്നു അക്രമങ്ങള്‍ നടന്നത്.
50 ഓളം ആളുകള്‍ അടങ്ങിയ സംഘം ഒരു പള്ളിയില്‍ അക്രമം നടത്തിയതിന് ശേഷം പ്രകോപനപരമായ മുദ്രാവാക്യങ്ങള്‍ മുഴക്കി റാലി പോലെ അടുത്ത സ്ഥലത്തേക്ക് പോകുകയായിരുന്നു. ഞായറാഴ്ച ക്രിസ്ത്യന്‍ പള്ളികള്‍ തകര്‍ക്കുമെന്ന് ബജ്‌റംഗദൾ പ്രവർത്തകർ മുന്‍കൂട്ടി പ്രഖ്യാപിച്ചിരുന്നു. സോഷ്യല്‍ മീഡിയ വഴി ഇക്കാര്യം പുറത്തുവന്നിട്ടും അക്രമം തടയാന്‍ പൊലീസ് ഒരു നടപടിയും സ്വീകരിച്ചില്ലെന്ന ആക്ഷേപം ശക്തമാണ്.
ഞായറാഴ്ച പ്രാര്‍ത്ഥനകള്‍ക്ക് ശേഷം വിശ്വാസികള്‍ പിരിഞ്ഞ് പോയതിന് ശേഷമായിരുന്നു പഞ്ച്‌പേഡി ബഖാരയിലെ ദേവാലയത്തിലേക്ക് അക്രമി സംഘം എത്തിയത്. അവരെ കണ്ട് പാസ്റ്റർ പള്ളി പൂട്ടി അവിടെ നിന്നും മാറി. അവര്‍ പള്ളി വളഞ്ഞ് ഭീഷണി മുഴക്കി നാശനഷ്ടങ്ങള്‍ വരുത്തിയതിന് ശേഷം തിരിച്ച് പോകുകയായിരുന്നു.
ഗോപാല്‍പുരിയില്‍ 40-50 ഓളം വരുന്ന അക്രമി സംഘം ദേവാലയത്തിൽ അതിക്രമിച്ചു കയറി പാസ്റ്ററെ അക്രമിക്കുകയും പ്രസംഗ പീഠവും മറ്റ് ഉപകരണങ്ങളും നശിപ്പിക്കുകയും ചെയ്തു. പരിക്കേറ്റ പാസ്റ്റര്‍ ആശുപത്രിയിലാണ്.
ആക്രമണത്തെ പ്രോഗ്രസീവ് ക്രിസ്ത്യൻ അലയൻസ് അപലപിച്ചു. കുറ്റക്കാർക്കെതിരെ ഉടൻ എഫ്‌ഐആർ രജിസ്റ്റർ ചെയ്യണമെന്നും ഉത്തരവാദികളായവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ ഛത്തീസ്ഗഡ് സർക്കാർ തയാറകണമെന്നും സംഘടന ആവശ്യപ്പെട്ടു.
1
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.