വിധവാ പെന്‍ഷന്‍: മറിയക്കുട്ടിയുടെ ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

വിധവാ പെന്‍ഷന്‍: മറിയക്കുട്ടിയുടെ ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

കൊച്ചി: വിധവാ പെന്‍ഷന്‍ മുടങ്ങിയതിനെതിരായ മറിയക്കുട്ടിയുടെ ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. വിഷയത്തില്‍ ഹൈക്കോടതി കഴിഞ്ഞ ദിവസം സര്‍ക്കാരിനെ വിമര്‍ശിച്ചിരുന്നു. ജൂലൈ മുതലുള്ള അഞ്ച് മാസത്തെ പെന്‍ഷനാണ് ലഭിക്കാനുള്ളത്.

ഈ കുടിശിക എപ്പോള്‍ നല്‍കാനാകുമെന്ന കാര്യത്തില്‍ സര്‍ക്കാര്‍ ഇന്ന് കോടതിയില്‍ മറുപടി കൊടുക്കും. സാമ്പത്തിക പ്രതിസന്ധിയിലാണെന്നായിരുന്നു സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്.

ഏപ്രില്‍ മുതല്‍ കേന്ദ്ര പെന്‍ഷന്‍ വിഹിതം ലഭിക്കുന്നില്ലാത്തതിനാല്‍ ഇരട്ടി ഭാരമുണ്ടാക്കുന്നുവെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. പെന്‍ഷന്‍ വിഹിതം സംബന്ധിച്ച് കേന്ദ്ര സര്‍ക്കാരും വിശദീകരണം നല്‍കുമെന്നാണ് സൂചന.

എന്നാല്‍ 78 വയസുള്ള സ്ത്രീയായ അവര്‍ക്ക് ജീവിക്കാന്‍ മറ്റ് മാര്‍ഗങ്ങളൊന്നുമില്ലെന്നും മരുന്നിനും ഭക്ഷണത്തിനുമായാണ് 1600 രൂപക്ക് വേണ്ടി നിങ്ങള്‍ക്ക് മുമ്പില്‍ കാത്തുനില്‍ക്കുന്നതെന്നും കോടതി പറഞ്ഞു. ആവശ്യമെങ്കില്‍ അഭിഭാഷകര്‍ക്കിടയില്‍ പിരിവിട്ട് മറിയക്കുട്ടിക്ക് പണം നല്‍കാമെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.