തിരുവനന്തപുരം: ബലാത്സംഗക്കേസില്‍ ഒളിവില്‍ കഴിയുന്ന രാഹുല്‍ മാങ്കൂട്ടത്തിലിനെ കണ്ടെത്താന്‍ പുതിയ അന്വേഷണ സംഘത്തെ നിയോഗിച്ച് ക്രൈം ബ്രാഞ്ച്. ആദ്യ സംഘത്തില്‍ നിന്ന് രാഹുലിന് വിവരങ്ങള്‍ ചോരുന്നുവെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ സംഘത്തെ നിയോഗിച്ചിരിക്കുന്നത്.
രണ്ടാമത്തെ കേസില്‍ പുതിയ അന്വേഷണ സംഘം പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തും. അതേസമയം രാഹുലിന്റെ അറസ്റ്റ് ലക്ഷ്യമിട്ട് രണ്ടാമത്തെ ബലാത്സംഗക്കേസിലെ അന്വേഷണം പൊലീസ് ഊര്‍ജിതമാക്കിയിരിക്കുകയാണ്. ബംഗളൂരുവിലുള്ള പരാതിക്കാരിയില്‍ നിന്ന് മൊഴിയെടുക്കാനുള്ള ശ്രമത്തിലാണ് പൊലീസ്. എന്നാല്‍ പരാതിക്കാരി സംഘത്തിന് മുന്നിലെത്താന്‍ തയ്യാറായിട്ടില്ല. പൊലീസ് ആസ്ഥാനത്തെ എഐജി ജി. പൂങ്കുഴലിക്കാണ് അന്വേഷണച്ചുമതല.
ഉഭയസമ്മതത്തോടെയുള്ള ബന്ധമാണെന്ന തെളിവുകള്‍ ഹാജരാക്കിയാണ് ആദ്യ പീഡനക്കേസില്‍ രാഹുല്‍ പ്രതിരോധിക്കുന്നത്. എന്നാല്‍ രണ്ടാമത്തെ കേസില്‍ പരാതിക്കാരിയുടെ മൊഴി ലഭിച്ചാല്‍ അത്തരത്തില്‍ ജാമ്യത്തിനുള്ള സാധ്യതയില്ലാതെ അറസ്റ്റ് സാധ്യമാകുമെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍. നിലവില്‍ എഫ്ഐആര്‍ ഇട്ടിട്ടുണ്ടെങ്കിലും പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തിയിട്ടില്ല എന്ന പ്രശ്‌നമുണ്ട്. പരാതിക്കാരി മൊഴി നല്‍കുന്നതിന് മുന്‍പേ ജാമ്യം നേടാനുള്ള ശ്രമത്തിലാണ് രാഹുല്‍.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.