കോപ്പന്‍ ഹേഗന്‍: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എ.ഐ) ഉപയോഗിച്ച് ഒരാളുടെ ആയുസ് വരെ പ്രവചിക്കാന്‍ കഴിയുമെന്ന അവകാശവാദവുമായി ഡെന്‍മാര്‍ക്കിലെ ശാസ്ത്രജ്ഞര്‍. ഡെന്‍മാര്‍ക്ക് ടെക്‌നിക്കല്‍ യൂണിവേഴ്സിറ്റിയിലെ ഗവേഷകരാണ് ഈ എ.ഐ മോഡലിന് പിന്നില്‍.
ചാറ്റ് ജിപിടിയുടെ മാതൃകയില്‍ വികസിപ്പിച്ച ലൈഫ്2വെക് എന്ന അല്‍ഗരിതമാണ് ഇതിനായി ഉപയോഗിച്ചതെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. രാജ്യത്തെ ജനങ്ങളുടെ വ്യക്തിഗത ഡാറ്റ ഉപയോഗിച്ചാണ് ഈ മോഡലിനെ പരിശീലിപ്പിച്ചിരിക്കുന്നത്. വളരെ സങ്കീര്‍ണമായ ഒരു പ്രക്രിയയിലൂടെയാണ് നിങ്ങളുടെ ആയുസ് എന്നാണ് അവസാനിക്കുകയെന്ന് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിലൂടെ പറയാനാവുക.
ആരോഗ്യം, വിദ്യാഭ്യാസം, തൊഴില്‍, വരുമാനം തുടങ്ങിയ വ്യക്തിഗത വിവരങ്ങള്‍ അടിസ്ഥാനമാക്കിയാണ് ലൈഫ്2വെക്കിന്റെ പ്രവചനം. ഓരോരുത്തരുടെയും ജീവിതത്തില്‍ നടക്കുന്ന സംഭവ വികാസങ്ങളെ അടിസ്ഥാനമാക്കിയാണ് ഇത് ആയുസ് പ്രവചിക്കുകയെന്നും ഗവേഷകര്‍ പറയുന്നു.
നിലവിലുള്ള ഏതൊരു സംവിധാനത്തെക്കാളും കൂടുതല്‍ കൃത്യമായി ആളുകളുടെ മരണ സമയം പ്രവചിക്കാന്‍ ഈ മോഡലിന് കഴിയുമെന്നും ശാസ്ത്രജ്ഞര്‍ വ്യക്തമാക്കി. പുരുഷന്മാരുടെയും സ്ത്രീകളുടെയും മുന്‍ കാലങ്ങളെ അടിസ്ഥാനമാക്കിയാണ് ഈ എ.ഐ മോഡലിലൂടെ ഫലം ലഭ്യമാവുക. ആറ് മില്യണ്‍ ഡാനിഷുകാര്‍ക്കിടയിലാണ് ഈ ടെസ്റ്റ് പരീക്ഷിച്ചത്.
മരണം പ്രവചിക്കാനുള്ള ഒരു സംവിധാനം വേണമെന്ന് ആളുകള്‍ വര്‍ഷങ്ങളായി ആലോചിക്കുന്ന കാര്യമാണ്. അതിനെക്കുറിച്ച് ഞങ്ങള്‍ക്ക് നല്ല ബോധ്യമുണ്ടായിരുന്നെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ ശാസ്ത്രജ്ഞരില്‍ ഒരാളായ സുനെ ലേമാന്‍ പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.