മന്ത്രിസഭാ പുനസംഘടന: അന്തിമ തീരുമാനം നാളെ; ഗണേഷ് കുമാറും കടന്നപ്പള്ളിയും മന്ത്രിസഭയിലേക്ക്

മന്ത്രിസഭാ പുനസംഘടന: അന്തിമ തീരുമാനം നാളെ; ഗണേഷ് കുമാറും കടന്നപ്പള്ളിയും മന്ത്രിസഭയിലേക്ക്

തിരുവനന്തപുരം: കടന്നപ്പള്ളി രാമചന്ദ്രനും ഗണേഷ് കുമാറും മന്ത്രിമാരാകുന്നത് സംബന്ധിച്ച് അന്തിമ തീരുമാനം നാളെയെന്ന് സൂചന. നാളെ നടക്കുന്ന ഇടത് മുന്നണി യോഗത്തില്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാകും.

ഗണേഷ് കുമാറിന് ഗതാഗതവും കടന്നപ്പള്ളി രാമചന്ദ്രന് തുറമുഖ വകുപ്പുമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. നവകേരള സദസ് പൂര്‍ത്തിയായ ശേഷം ഡിസംബര്‍ അവസാനത്തോടെ മന്ത്രിസഭാ പുനസംഘടനയുണ്ടാകുമെന്ന് ഇടത് മുന്നണി കണ്‍വീനര്‍ ഇ.പി ജയരാജന്‍ അറിയിച്ചിരുന്നു.

പുനസംഘടന വേണമെന്ന് ആവശ്യപ്പെട്ട് കേരളാ കോണ്‍ഗ്രസ് (ബി) എല്‍ഡിഎഫ് നേതൃത്വത്തിന് നേരത്തെ കത്ത് നല്‍കിയിരുന്നു. ആദ്യ രണ്ടര വര്‍ഷം ആന്റണി രാജു, അഹമ്മദ് ദേവര്‍കോവില്‍ എന്നിവര്‍ക്കും അടുത്ത രണ്ടര വര്‍ഷം ഗണേഷ് കുമാറിനും രാമചന്ദ്രന്‍ കടന്നപ്പള്ളിക്കും മന്ത്രിസ്ഥാനം വീതം വെയ്ക്കാനായിരുന്നു എല്‍ഡിഎഫ് ധാരണ.

പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞ സംബന്ധിച്ച് രാജ്ഭവനുമായി അനൗദ്യോഗിക ചര്‍ച്ചകളും നടത്തിയെന്നാണ് സൂചന. പുനസംഘടന സംബന്ധിച്ച് നവകേരള സദസിന് ശേഷമേ തീരുമാനമുണ്ടാകുവെന്ന് മുഖ്യമന്ത്രി പിണറായി വിജയനും വ്യക്തമാക്കിയിരുന്നു. 35 ദിവസത്തിന് ശേഷം ഇന്ന് തിരുവനന്തപുരത്താണ് നവകേരള സദസ് അവസാനിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.