ബ്രിസ്‌ബെയ്ന്‍ സൗത്ത് ദേവാലയത്തില്‍ സംഗീതം പെയ്തിറങ്ങി; ശ്രദ്ധേയമായി 'കരോള്‍ സര്‍വീസ് 2023'

ബ്രിസ്‌ബെയ്ന്‍ സൗത്ത് ദേവാലയത്തില്‍ സംഗീതം പെയ്തിറങ്ങി; ശ്രദ്ധേയമായി 'കരോള്‍ സര്‍വീസ് 2023'

ബ്രിസ്‌ബെയ്ന്‍: മെല്‍ബണ്‍ സെന്റ് തോമസ് സിറോ മലബാര്‍ രൂപതയില്‍ പുതുതായി രൂപംകൊണ്ട നാലു ഫൊറോനകളിലൊന്നായ സെന്റ് തോമസ് ബ്രിസ്‌ബെയ്ന്‍ സൗത്ത് ദേവാലയത്തില്‍ കരോള്‍ സര്‍വീസ് 2023 സംഘടിപ്പിച്ചു. ഡിസംബര്‍ 22-ന് വൈകീട്ട് വിശുദ്ധ ബലിക്ക് ശേഷമായിരുന്നു പരിപാടി.

ശാന്തിയുടെയും സമാധാനത്തിന്റെയും പ്രത്യാശയുടെയും സന്ദേശവുമായി മനുഷ്യനായി അവതരിച്ച ലോകരക്ഷകനായ ക്രിസ്തുവിന്റെ ജനനത്തിരുനാളിന്റെ ഓര്‍മ്മയ്ക്കായി ഇടവക ഒരുക്കിയ പരിപാടിായിരുന്നു കരോള്‍ സര്‍വീസ് 2023. ഇടവകാംഗങ്ങള്‍ എല്ലാവരും ഒത്തുചേര്‍ന്ന സംഗമത്തില്‍ വിശ്വാസസമൂഹത്തിലെ നിരവധി പേര്‍ പങ്കെടുത്തു.



ഇടവക വികാരി ഫാ. എബ്രഹാം നാടുകുന്നേല്‍ അധ്യക്ഷത വഹിച്ചു. പരിപാടിയുടെ വിജയത്തിനായി കൈകാരന്മാര്‍ക്കൊപ്പം വാര്‍ഡ് പ്രതിനിധികളും നേതൃത്വം വഹിച്ചു. വിവിധ ഫാമിലി കൂട്ടായ്മകളിലെ ക്വയറുകള്‍ ക്രിസ്മസ് ഗാനങ്ങള്‍ ആലപിച്ചു. സേക്രഡ് ഹാര്‍ട്ട്, സെന്റ് ലൂക്ക്, സെന്റ് മേരി മാക്ക്‌ലെപ്പ്, സെന്റ് തെരേസ ഓഫ് കല്‍ക്കട്ട, ഹോളി ഫാമിലി, സെന്റ് തോമസ് എന്നിവിടങ്ങളില്‍ നിന്നുള്ള ക്വയര്‍ ടീമുകള്‍ പങ്കെടുത്തു. പരിപാടിക്കു ശേഷം നടത്തിയ ഫുഡ്‌സെയിലും വന്‍ വിജയമാവുകയും അനേകര്‍ക്ക് ഉപകാരപ്രദമാവുകയും ചെയ്തു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.