ന്യൂഡല്‍ഹി: അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ സിപിഎം പങ്കെടുക്കില്ലെന്ന് പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദാ കാരാട്ട്. അയോധ്യയിലെ ചടങ്ങ് സിപിഎം ബഹിഷ്‌കരിക്കുകയല്ല. മതത്തെ രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കുന്നത് ശരിയല്ലെന്ന നിലപാട് വ്യക്തമാക്കുക മാത്രമാണ് ചെയ്യുന്നതെന്നും രാഷ്ട്രീയത്തെ മതവുമായി കുടിക്കുഴയ്ക്കരുതെന്നും ബൃന്ദാ കാരാട്ട് പറഞ്ഞു.
മതപരമായ ചടങ്ങുകളെ രാഷ്ട്രീയവത്കരിക്കുന്നതിന് സിപിഎം എതിരാണെന്ന് അവര്‍ നയം വ്യക്തമാക്കി. രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിലേക്ക് പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെ ക്ഷണിച്ചിരുന്നു.
മതപരമായ ചടങ്ങുകളെ രാഷ്ട്രീയവത്കരിക്കുന്നതിന് സിപിഎം എതിരാണ്. എന്നാല്‍ ജനങ്ങളുടെ മതവികാരത്തെ സിപിഎം മാനിക്കുന്നെന്നും അതിനെ രാഷ്ട്രീയവുമായി ചേര്‍ക്കുന്നതിനോട് യോജിപ്പില്ലെന്നും ബൃന്ദ പറഞ്ഞു.
2024 ജനുവരി 22 നാണ് രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ് നിശ്ചയിച്ചിരിക്കുന്നത്. ഏഴായിരത്തിലധികം ആളുകളെ ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. പ്രസിഡന്റ് ദ്രൗപതി മുര്‍മു, പ്രധാനമന്ത്രി നരേന്ദ്ര മോഡി, ബിജെപി നേതാക്കള്‍, പ്രതിപക്ഷ നേതാക്കള്‍, കൂടാതെ സിനിമാ താരങ്ങളും ക്രിക്കറ്റ് താരങ്ങളും സമൂഹത്തിലെ നിരവധി പ്രമുഖരും ചടങ്ങില്‍ പങ്കെടുക്കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.