തൊഴിലാളി പണിമുടക്ക്; ഈഫൽ ടവർ താൽക്കാലികമായി അടച്ചു

തൊഴിലാളി പണിമുടക്ക്; ഈഫൽ ടവർ താൽക്കാലികമായി അടച്ചു

പാരിസ്: ഈഫൽ ടവർ താൽക്കാലികമായി അടച്ചു. കരാർ സംബന്ധമായ പ്രശ്നങ്ങളെ ചൊല്ലി തൊഴിലാളികൾ പണിമുടക്കിയതോടെയാണ് ഈഫൽ ടവർ അടച്ചത്. പണിമുടക്ക് കാരണം ടവർ അടച്ചിരിക്കുകയാണെന്നും സഞ്ചാരികൾക്കുണ്ടായ ബുദ്ധിമുട്ടിൽ ക്ഷമ ചോദിക്കുന്നതുമായുള്ള ബോർഡും ടവറിനു മുന്നിൽ സ്ഥാപിച്ചു.

ടവറിന്റെ നിയന്ത്രണമുള്ള കമ്പനിയും ​ഗവണമെന്റുമായുള്ള കരാർ സംബന്ധിച്ച പ്രശ്നങ്ങളാണ് സമരത്തിനു കാരണമെന്ന് കമ്പനി വക്താവ് അറിയിച്ചു. ടവറിന്റെ ശിൽപ്പിയായ ​ഗുസ്തേവ് ഈഫൽ മരിച്ച് 100 വർഷം തികയുന്ന ദിനത്തിലാണ് ചരിത്ര സ്മാരകം അടയ്ക്കേണ്ടി വന്നത്. ഗുസ്തേവ് ഈഫലിന്റെ മഹത്തായ സൃഷ്ടിയുടെ സംരക്ഷണത്തിനായാണ് അദേഹത്തിന്റെ ഓർമ ദിനത്തിൽ തന്നെ പ്രതീകാത്മകമായി സമരം നടത്തിയതെന്നും തൊഴിലാളികൾ പറഞ്ഞു.

ലോകത്ത് ഏറ്റവുമധികം ആളുകൾ സന്ദർശിക്കുന്ന സ്ഥലങ്ങളിലൊന്നായ ഈഫൽ ടവർ വർഷത്തിൽ 365 ദിവസവും സഞ്ചാരികൾക്കായി തുറക്കാറുണ്ട്. 2024 ലെ പാരീസ് ഒളിമ്പിക്സിലെ മുഖ്യ ആകർഷണം കൂടിയാണ് ടവർ.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.