സൗദി അറേബ്യയിലും കുവൈറ്റിലും കോവിഡ് കേസുകള്‍ കുറയുന്നു

സൗദി അറേബ്യയിലും കുവൈറ്റിലും കോവിഡ് കേസുകള്‍ കുറയുന്നു

സൗദി അറേബ്യയില്‍ 173 പേരിലാണ് പുതുതായി രോഗബാധ സ്ഥിരീകരിച്ചത്. 364613 പേരിലാണ് ഇതുവരെ രാജ്യത്ത് രോഗം സ്ഥിരീകരിച്ചിട്ടുളളത്. 6313 ആണ് മരണസംഖ്യ. 356382 പേർ രോഗമുക്തരായി. 1918 ആണ് ആക്ടീവ് കേസുകള്‍.

കുവൈറ്റില്‍ 530 പേരില്‍ കൂടി രോഗം സ്ഥിരീകരിച്ചതോടെ 156964 പേരിലായി രാജ്യത്ത് രോഗബാധ. ആക്ടീവ് കേസുകള്‍ 5688. 947 ആണ് ആകെ മരണസംഖ്യ. 150329 പേർ രോഗമുക്തി നേടി.

ഖത്തറില്‍ 196 പേരില്‍ കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 143435 പേരാണ് രോഗമുക്തി നേടിയിട്ടുളളത്. 246 മരണവും റിപ്പോർട്ട് ചെയ്തു. ആക്ടീവ് കേസുകള്‍ 3204.

ഒമാനില്‍ 178 പേരില്‍ കൂടി രോഗം സ്ഥിരീകരിച്ചതോടെ 131264 പേരിലായി രോഗബാധ. 123593 പേർ രോഗമുക്തി നേടി. 1509 ആണ് ആകെ മരണസംഖ്യ. ആക്ടീവ് കേസുകള്‍ 6162.

ബഹ്റിനില്‍ 342 പേരിലാണ് കോവിഡ് 19 സ്ഥിരീകരിച്ചിട്ടുളളത്. 96812 ആണ് ആകെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം. ആക്ടീവ് കേസുകള്‍ 3127 ആണ്. മരണം 356. 93329 പേർ രോഗമുക്തരായി


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.