ഫെഫ്ക പ്രസിഡന്റായി സിബി മലയില്‍ തിരഞ്ഞെടുക്കപ്പെട്ടു; ബി. ഉണ്ണിക്കൃഷ്ണന്‍ ജനറല്‍ സെക്രട്ടറി

ഫെഫ്ക പ്രസിഡന്റായി സിബി മലയില്‍ തിരഞ്ഞെടുക്കപ്പെട്ടു; ബി. ഉണ്ണിക്കൃഷ്ണന്‍ ജനറല്‍ സെക്രട്ടറി

കൊച്ചി: സിനിമാ സംഘടനയായ ഫെഫ്കയുടെ പുതിയ പ്രസിഡന്റായി സിബി മലയിലിനേയും ജനറല്‍ സെക്രട്ടറിയായി ബി. ഉണ്ണികൃഷ്ണനേയും തിരഞ്ഞെടുത്തു.

കൊച്ചിയില്‍ ചേര്‍ന്ന വാര്‍ഷിക ജനറല്‍ കൗണ്‍സില്‍ യോഗമാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്. വര്‍ക്കിങ്ങ് ജനറല്‍ സെക്രട്ടറിയായി സോഹന്‍ സീനുലാലും ട്രഷററായി സതീഷ് ആര്‍.എച്ചും തിരഞ്ഞെടക്കപ്പെട്ടു.

ജി.എസ് വിജയന്‍, എന്‍.എം ബാദുഷ, ദേവി എസ് , അനില്‍ ആറ്റുകാല്‍, ജാഫര്‍ കാഞ്ഞിരപ്പിള്ളി (വൈസ് പ്രസിഡന്റ്മാര്‍ ) ഷിബു ജി. സുശീലന്‍, അനീഷ് ജോസഫ്, നിമേഷ് എം, ബെന്നി ആര്‍ട്ട് ലൈന്‍, പ്രദീപ് രംഗന്‍ (ജോയിന്റ് സെക്രട്ടറിമാര്‍ ) എന്നിവരാണ് മറ്റ് ഭാരവാഹികള്‍. ഇരുപത്തൊന്ന് അംഗ സംഘടനകളില്‍ നിന്നുള്ള അറുപത്തി മൂന്ന് ജനറല്‍ കൗണ്‍സില്‍ അംഗങ്ങളാണ് ഭാരവാഹികളെ തിരഞ്ഞെടുത്തത് .

ഫെഫ്കയിലെ മുഴുവന്‍ അംഗങ്ങള്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി, കൂടുതല്‍ മെച്ചപ്പെട്ട തൊഴില്‍ സാഹചര്യങ്ങള്‍, സംഘടനയുടെ ആസ്ഥാന മന്ദിര നിര്‍മ്മാണം തുടങ്ങി ഒട്ടേറെ ഫെഫ്കയ്ക്ക് പൂര്‍ത്തീകരിക്കാനുള്ളത്.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.