വടക്കൻ മെക്സിക്കോയിൽ വെടിവെയ്പ്പ്; ആറ് പേർ കൊല്ലപ്പെട്ടു

വടക്കൻ മെക്സിക്കോയിൽ വെടിവെയ്പ്പ്; ആറ് പേർ കൊല്ലപ്പെട്ടു

മെക്സിക്കോ സിറ്റി: വടക്കൻ മെക്‌സിക്കോയിൽ വെള്ളിയാഴ്ച പുലർച്ചെയുണ്ടായ വെടിവയ്പ്പിൽ ആറ് പേർ മരിക്കുകയും 26 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി റിപ്പോർട്ട്. അതിർത്തി സംസ്ഥാനമായ സോനോറയിലെ സിയുഡാഡ് ഒബ്രെഗോൺ നഗരത്തിലാണ് സംഭവം നടന്നത്. പാർട്ടിയിലേക്ക് ഇരച്ചു കയറിയ തോക്കുധാരികളാണ് ആക്രണം നടത്തിയത്. പാർട്ടി പ്രവർത്തകർക്ക് നേരെയാണ് വെടിയുതിർത്തത്.

മരിച്ചവരിൽ രണ്ട് പേർ 18 വയസ്സിന് താഴെയുള്ളവരും പരിക്കേറ്റവരിൽ അഞ്ച് പേർ കുട്ടികളുമാണ്. പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന നാല് പേർ ഗുരുതരാവസ്ഥയിലാണെന്നും 13 പേരെ ചികിത്സിച്ച് വിട്ടയച്ചതായും വാർത്താ ഏജൻസിയായ എപി റിപ്പോർട്ട് ചെയ്തു. സംഭവത്തിന് പിന്നാലെ പ്രതികൾ രക്ഷപ്പെട്ടതായും ഉദ്യോ​ഗസ്ഥർ പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.