സത്യം സത്യമായി പറഞ്ഞ്, നയ വ്യതിചലനമില്ലാതെ സീന്യൂസ് ലൈവ്

സത്യം സത്യമായി പറഞ്ഞ്, നയ വ്യതിചലനമില്ലാതെ സീന്യൂസ് ലൈവ്

സംഭവ ബഹുലമായ ഒരു വര്‍ഷത്തിന് തിരശീല വീഴുമ്പോള്‍ അഭിമാനത്തോടെ, പ്രതീക്ഷയോടെ സീന്യൂസ് ലൈവ് വളര്‍ച്ചയുടെ വഴികളിലൂടെയുള്ള അതിന്റെ ജൈത്രയാത്ര തുടര്‍ന്ന് കൊണ്ടേയിരിക്കുന്നു.

സത്യം സത്യമായറിയാന്‍ എന്ന ആപ്ത വാക്യവുമായി 2021 ല്‍ ആരംഭിച്ച ഈ ഓണ്‍ലൈന്‍ മാധ്യമം അതിന്റെ പ്രഖ്യാപിത നയം പിന്തുടരാന്‍ പരമാവധി ശ്രമിച്ചിട്ടുണ്ട്.

എല്ലായ്പോഴും സത്യത്തിന്റെ പക്ഷം പിടിക്കാന്‍ ഞങ്ങള്‍ നടത്തിയ പരിശ്രമങ്ങള്‍ വായനക്കാര്‍ അംഗീകരിച്ചതുകൊണ്ടാണ് അനുദിനം വായനക്കാരുടെ എണ്ണത്തില്‍ വര്‍ധനവ് ഉണ്ടാക്കാന്‍ സീന്യൂസ് ലൈവിന് സാധിച്ചത്. മൂന്ന് ലക്ഷത്തില്‍ പരം സന്ദര്‍ശകരാണ് ഓരോ ദിവസവും ഞങ്ങളുടെ പോര്‍ട്ടല്‍ സന്ദര്‍ശിക്കുന്നത് എന്നത് ഞങ്ങള്‍ക്ക് വലിയ പ്രചോദനമാണ്.

സീന്യൂസ് ലൈവിന്റെ പ്രിയപ്പെട്ട വായനക്കാരെ... നിങ്ങള്‍ക്ക് നന്ദി. പുത്തന്‍ പ്രതീക്ഷകളുമായി 2024 ലേക്ക് കടക്കുമ്പോള്‍ ഒപ്പം നിങ്ങളും ഉണ്ടാകണം എന്ന് വിനീതമായി അഭ്യര്‍ത്ഥിക്കുന്നു.

കുറവുകള്‍ നികത്തി സീന്യൂസ് ലൈവിന്റെ മാധ്യമ നയത്തിനനുസരിച്ച് മതേതര, ജനാധിപത്യ സമൂഹം കെട്ടിപ്പടുക്കാനുള്ള എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും ഞങ്ങള്‍ നിങ്ങള്‍ക്കൊപ്പം, കേരളത്തിലെ രാഷ്ട്രീയ, സാമുദായിക നേതൃത്വങ്ങള്‍ക്കൊപ്പം ഉണ്ടാകും എന്ന് ഉറപ്പ് തരുന്നു.

അന്തര്‍ദേശീയ വാര്‍ത്തകളും ശാസ്ത്ര സാങ്കേതിക വിഷയങ്ങളും ബഹിരാകാശ സംരംഭങ്ങളും സീന്യൂസ് ലൈവ് കൈകാര്യം ചെയ്യുന്ന ക്രിയാത്മക രീതിയെ മാധ്യമ ലോകവും വായനക്കാരും ഒരേപോലെ അഭിനന്ദിച്ചിട്ടുണ്ട്. ഇത് കൂടാതെ സമൂഹത്തിലെ നന്മയുടെ നറുമലരുകള്‍ വിതറാന്‍ പാകത്തിന് പ്രത്യേക ലേഖനങ്ങളും, ആരുടേയും മുഖം നോക്കാതെയുള്ള എഡിറ്റോറിയലുകളും സീന്യൂസ് ലൈവിന്റെ പ്രത്യേകതകളാണ്.

മലയാളം ഓണ്‍ലൈന്‍ പത്രത്തിന്റെ ടീമിനെ കൂടാതെ, സീ ന്യൂസ് ലൈവിന് ഇംഗ്ലീഷ് പോര്‍ട്ടല്‍, യൂട്യൂബ് ടീം, ടെക്നിക്കല്‍ ടീം, സോഷ്യല്‍ മീഡിയ ടീം, തുടങ്ങി നിരവധി സംവിധാനങ്ങള്‍ നിസ്വാര്‍ത്ഥമായി ഈ മാധ്യമ സംരഭത്തിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

വിഭാഗീയതയുടെ കൊടും വിഷങ്ങള്‍ കുത്തിനിറയ്ക്കാന്‍ ചിലരെങ്കിലും ശ്രമിക്കുമ്പോള്‍ സമൂഹത്തില്‍ നന്മയുടെ ധാരാളം വിത്തുകള്‍ പാകാന്‍ ഞങ്ങള്‍ക്ക് സാധിച്ചിട്ടുണ്ട് എന്നത് അഭിമാനപുരസരം അനുസ്മരിക്കട്ടെ.

ഒരിക്കല്‍ കൂടി സീന്യൂസ് ലൈവിന്റെ വായനക്കാര്‍, ഡയറക്ടര്‍ ബോര്‍ഡ്, എഡിറ്റോറിയല്‍ ടീം, ടെക്‌നിക്കല്‍ ടീം, സീന്യൂസ് ലൈവിന്റെ വളര്‍ച്ചയ്ക്കായി ഏതെങ്കിലും തരത്തില്‍ സഹായിച്ചവര്‍ ഏവരെയും നന്ദിയോടെ ഓര്‍ക്കുന്നു.

സമാധാനവും സമൃദ്ധിയും സന്തോഷവും സത്യവും നിറഞ്ഞ ഒരു പുതിയ വര്‍ഷം നേര്‍ന്ന് കൊണ്ട്,

സ്‌നേഹപൂര്‍വ്വം,

ജോ കാവാലം
ചീഫ് എഡിറ്റര്‍



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.