കൊച്ചി: ജെസ്‌നയെ മംഗലാപുരത്തെ ഇസ്ലാമിക മതപഠന കേന്ദ്രത്തില്‍ നിന്ന് മാറ്റി. കാഞ്ഞിരപ്പള്ളിയ്ക്കടുത്ത് മുക്കൂട്ടുതറയില്‍ നിന്ന് രണ്ട് വര്‍ഷം മുമ്പ് കാണാതായ ജെസ്‌ന മരിയ ജയിംസ് മംഗലാപുരത്തെ ഇസ്ലാമിക മതപഠന കേന്ദ്രത്തിലുണ്ടെന്ന് സീ ന്യൂസ് ലൈവ് ജനുവരി ഒന്നിന് റിപ്പോര്‍ട്ട് ചെയ്തിരുന്നു. പിന്നീട് പല ഓണ്‍ലൈന്‍ പത്രങ്ങളും സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളും ഈ വാര്‍ത്ത ഏറ്റെടുക്കുകയും വൈറലാവുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്നാണ് പെണ്‍കുട്ടിയെ മറ്റേതോ അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റിയത്.
പൊലിസിന് മേലുള്ള ഉന്നത രാഷ്ട്രീയ സമ്മര്‍ദ്ദം മൂലം അന്വേഷണം അട്ടിമറിയ്ക്കപ്പെടുകയാണ്. ജെസ്‌നയുടെ തിരോധാനത്തിന്റെ അടിവേരുകള്‍ തപ്പി കണ്ടെത്തിയ സമര്‍ത്ഥരായ രണ്ട് ഉന്നത പൊലിസ് ഓഫീസര്‍മാര്‍ക്ക് ആഭ്യന്തര വകുപ്പ് 'സ്റ്റോപ് പ്രൊസീഡിംഗ്' നോട്ടീസ് കൊടുത്തതോടെ ജെസ്‌ന ഇപ്പോഴും കാണാമറയത്താണ്. 2018 മാര്‍ച്ച് 22 നാണ് ജെസ്‌നയെ കാണാതാകുന്നത്.
രാവിലെ 9.30-ന് വീട്ടില്‍ നിന്ന് മുണ്ടക്കയത്തെ ബന്ധു വീട്ടിലേക്ക് പോയ ജെസ്നയെ പിന്നീട് ആരും കണ്ടിട്ടില്ല. ഇതിനിടെ ജെസ്‌നയെ കണ്ടെത്തണം എന്ന ആവശ്യവുമായി ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിരുന്ന ഹേബിയസ് കോര്‍പ്പസ് ഹര്‍ജി സാങ്കേതിക പിഴവുകളെ തുടര്‍ന്ന് പിന്‍വലിച്ചു. കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ക്രിസ്ത്യന്‍ അലയന്‍സ് ആന്റ് സോഷ്യല്‍ ആക്ഷന്‍ എന്ന സംഘടനയാണ് ഹര്‍ജി നല്‍കിയിരുന്നത്.
ഇത്തരത്തില്‍ 2020 ല്‍ കേരളത്തിന്‍ നിന്നും കാണാതായി പിന്നീട് ഇതുവരെയും കണ്ടെത്താനാകാത്ത സ്ത്രീകളുടെ എണ്ണം 430 ആണ്. 158 കുട്ടികളേയും കാണാതായിട്ടുണ്ട്. വിവിധ പൊലിസ് സ്റ്റേഷനുകളില്‍ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലുള്ള കണക്കാണിത്. നാണക്കേട് ഭയന്ന് പരാതി നല്‍കാത്ത നിരവധി സംഭവങ്ങള്‍ വേറെയുണ്ട്.
പ്രണയക്കുരുക്കില്‍ പെട്ട് ഒളിച്ചോടുന്ന പെണ്‍കുട്ടികളും സ്ത്രീകളുമാണ് കാണാതാകുന്നവരില്‍ കൂടുതലെന്നാണ് പൊലിസ് നല്‍കുന്ന വിവരം. അന്വേഷണം നടത്തിയിട്ടും ജെസ്‌നയെപ്പോലെ വര്‍ഷങ്ങളായി കണ്ടെത്താത്ത നിരവധി പെണ്‍കുട്ടികളും സ്ത്രീകളുമുണ്ട് എന്നത് സംഭവത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു.ഇവിടെയാണ് ലൗ ജിഹാദ് പോലുള്ള സാമൂഹ്യ വിപത്തിനെ സമൂഹം ഒന്നടങ്കം എതിര്‍ക്കേണ്ടതും ചെറുത്ത് തോല്‍പ്പിക്കേണ്ടതും.
ക്രൈസ്തവ, ഹൈന്ദവ പെണ്‍കുട്ടികളെ പ്രണയക്കുരുക്കില്‍ വീഴിക്കുന്നതിനായി ഇസ്ലാം മതത്തിലെ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേക ട്രെയിനിംഗ് തന്നെ നല്‍കുന്നതായാണ് വിവരം. കാഴ്ചയ്ക്ക് മിടുക്കരായ ചെറുപ്പക്കാരെയാണ് ഇതിനായി നിയോഗിക്കുന്നത്. ഒപ്പം ആവശ്യത്തിന് പണവും നല്‍കും. വലിയ വാഗ്ദാനങ്ങള്‍ നല്‍കിയാണ് ഇവര്‍ ഇരകളെ വലയിലാക്കുന്നത്. പുതിയ ജോലി, പണം, വീട്, വിവാഹം.... അങ്ങനെ വാഗ്ദാനങ്ങള്‍ നിരവധിയാണ്. ഇസ്ലാമിക് സ്റ്റേറ്റ് പോലുള്ള തീവ്രവാദ സംഘടനകളുമായി രഹസ്യ ബന്ധമുള്ള ചില ഗ്രൂപ്പുകളാണ് ഇതിന് പിന്നില്‍.
തുടക്കത്തില്‍ ക്രൈസ്തവ, ഹൈന്ദവ കുടുംബങ്ങളിലെ മിടുക്കരായ പെണ്‍കുട്ടികളെയാണ് ജിഹാദികള്‍ പ്രണയ ചങ്ങലയില്‍ തളച്ചിരുന്നതെങ്കില്‍ ഇപ്പോള്‍ യുവതികളായ വീട്ടമ്മമാരേയും ട്രാപ്പില്‍ പെടുത്തുന്നു. സീ ന്യൂസ് ലൈവ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്ത കോട്ടയം പാമ്പാടിയിലെ ഗള്‍ഫ് നേഴ്‌സായ വീട്ടമ്മ ഉദാഹരണമാണ്. ഇനിയും ഇത്തരം സംഭവങ്ങള്‍ പുറത്തു വരാനുണ്ട്.
ജെസ്‌ന ജീവിച്ചിരിപ്പുണ്ട്... മംഗലാപുരത്തെ മതപഠന കേന്ദ്രത്തില്‍; തിരോധാനത്തിന് പിന്നില്‍ ലൗ ജിഹാദികളോ?.. പൊലിസ് ഭയക്കുന്നതാരെ?...
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.