കൊച്ചി: രണ്ട് വര്‍ഷം മുമ്പ് കാഞ്ഞിരപ്പള്ളിയ്ക്കടുത്ത് മുക്കൂട്ടുതറയില്‍ നിന്നും കാണാതായ ജെസ്‌ന മരിയ ജെയിംസ് മംഗലാപുരത്തെ ഒരു ഇസ്ലാമിക മതപഠന കേന്ദ്രത്തിലുണ്ടെന്നും പെണ്‍കുട്ടി ഗര്‍ഭിണിയാണന്നും റിപ്പോര്‍ട്ടുകള്‍.
ഇതു സംബന്ധിച്ച വിവരങ്ങള്‍ കേസ് നേരത്തേ അന്വേഷിച്ചിരുന്ന മുന്‍ ക്രൈംബ്രാഞ്ച് മേധാവി ടോമിന്‍ തച്ചങ്കരിക്കും അടുത്ത കാലത്ത് കേസന്വേഷണം ഏറ്റെടുത്ത പത്തനംതിട്ട എസ്പി കെ.ജി സൈമണും അറിയാമായിരുന്നു എന്ന സൂചനയും പുറത്തു വന്നു.
ജെസ്‌നയെ കണ്ടെത്താനുള്ള അന്വേഷണത്തില്‍ കുടുംബത്തിന് പ്രതീക്ഷയ്ക്ക് വകയുണ്ടെന്ന് തച്ചങ്കരി വ്യക്തമാക്കിയിരുന്നു. ജെസ്‌നയുടെ തിരോധാനം സംബന്ധിച്ച് ചില സൂചനകള്‍ ലഭിച്ചിട്ടുണ്ടന്നും തനിക്ക് ഇപ്പോള്‍ എല്ലാം തുറന്നു പറയാന്‍ പറ്റില്ലെന്നും കെ.ജി സൈമണും കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. 2020 ഡിസംബര്‍ 31 ന് സൈമണ്‍ സര്‍വ്വീസില്‍ നിന്നും വിരമിക്കുകയും ചെയ്തു.
ജെസ്‌നയുടെ തിരോധാനം പുതിയ വഴിത്തിരിവിലെത്തി നില്‍ക്കുമ്പോള്‍ നിരവധി ചോദ്യങ്ങളാണ് ഉയര്‍ന്നു വരുന്നത്. മുക്കൂട്ടുതറ കുന്നത്ത് വീട്ടില്‍ ജെയിംസ് ജോസഫിന്റെ മകളായ ജെസ്ന മരിയ ജെയിംസ് എന്ന ഇരുപതുകാരി മംഗലാപുരത്തെ ഇസ്ലാമിക മത പഠന കേന്ദ്രത്തില്‍ എത്തിയെങ്കില്‍ അതെങ്ങനെ?...പിന്നില്‍ ആരാണ്?.. ലൗ ജിഹാദികളോ? തെളിയാത്ത നിരവധി കേസുകള്‍ക്ക് തുമ്പുണ്ടാക്കിയ കേരളത്തിലെ മിടുക്കരായ രണ്ട് ഉന്നത പൊലിസ് ഉദ്യോഗസ്ഥര്‍ക്ക് ഇതു സംബന്ധിച്ച സൂചനകള്‍ ലഭിച്ചിട്ടും അന്വേഷണം മുന്നോട്ട് പോകാതിരുന്നതെന്തുകൊണ്ട്?... ആരാണ് ഇവരുടെ വഴി മുടക്കിയത്?..ആരെയാണ് ഈ ഉദ്യോഗസ്ഥര്‍ ഭയക്കുന്നത്?.. ഇവരുടെ വായ മൂടിക്കെട്ടിയത് ആരാണ്? ഉത്തരം കിട്ടേണ്ട ചോദ്യങ്ങള്‍ നിരവധിയാണ്.
2018 മാര്‍ച്ച് 22-ന് രാവിലെ 9.30-ന് വീട്ടില്‍ നിന്ന് മുണ്ടക്കയത്തേക്കു പോയ ജെസ്‌നയെയാണ് പിന്നീട് കാണാതായത്. ആദ്യം ലോക്കല്‍ പൊലിസാണ് കേസ് അന്വേഷിച്ചിരുന്നത്. പിന്നീട് ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തു. ചിലയിടങ്ങളില്‍ നിന്ന് ജെസ്നയെ കണ്ടെത്തിയെന്ന് പറഞ്ഞ് വീട്ടുകാര്‍ക്കും പൊലിസിനും ഫോണ്‍ കോളുകള്‍ ലഭിച്ചുവെങ്കിലും ഫലമുണ്ടായില്ല. വീടുവിട്ടിറങ്ങിയത് മുതല്‍ ജെസ്നയ്ക്ക് ചുറ്റും ദുരൂഹതകളായിരുന്നു.
ആന്റിയുടെ വീട്ടില്‍ പോകുകയാണെന്ന് അയല്‍വാസിയോട് പറഞ്ഞെങ്കിലും അന്വേഷണത്തില്‍ കൂടുതല്‍ വിവരങ്ങളൊന്നും ലഭ്യമായില്ല. മുണ്ടക്കയത്തേക്കുള്ള ബസില്‍ ജെസ്‌നയെ കണ്ടെന്ന ചിലരുടെ മൊഴിയനുസരിച്ച് ഈ വഴിക്കുള്ള കണ്ണിമലയിലെ ഒരു ബാങ്കിന്റെ സിസിടിവി ദൃശ്യത്തില്‍ ശിവഗംഗ എന്ന ബസില്‍ ജെസ്‌ന ഇരിക്കുന്നതിന്റെ ചിത്രം ബന്ധുക്കള്‍ അന്വേഷണ സംഘത്തിനു കൈമാറിയിരുന്നു. എന്നാല്‍ അതില്‍ നിന്നും പിന്നീട് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായില്ല.
കാഞ്ഞിരപ്പള്ളി ഡെന്റ് ഡൊമനിക്ക് കോളേജിലെ രണ്ടാം വര്‍ഷ ബികോം വിദ്യാര്‍ത്ഥിനിയായ ജെസ്‌ന അധികം ആരോടും സംസാരിക്കാത്ത പ്രകൃതക്കാരിയായിരുന്നു. അതിനാല്‍ അടുത്ത സുഹൃത്തുക്കളും കുറവാണ്. കാണാതായ ദിവസം ജെസ്‌നയ്ക്ക് സ്റ്റഡി ലീവായിരുന്നു. അന്ന് രാവിലെ ജെസ്‌ന വീടിന്റെ വരാന്തയിലിരുന്ന് പഠിക്കുന്നത് അയല്‍ക്കാര്‍ കണ്ടതാണ്.
രാവിലെ ഒമ്പത് മണിയോടെ പിതാവ് ജെയിംസ് ഓഫീസിലേക്കും പിന്നീട് സഹോദരി ജെഫിമോളും സഹോദരന്‍ ജെയ്‌സും കോളേജിലേക്കും പോയി. ഇതിനുശേഷം ആന്റിയുടെ വീട്ടിലേക്കെന്ന് പറഞ്ഞാണ് ജെസ്‌ന സ്വന്തം വീട്ടില്‍ നിന്നിറങ്ങിയത്. പിന്നീട് ഒരു ഓട്ടോയില്‍ കയറിയാണ് ജെസ്‌ന മുക്കൂട്ടുതറ ടൗണില്‍ എത്തിയത്. തുടര്‍ന്ന് ബസില്‍ കയറി എരുമേലിയില്‍ എത്തി.
എന്നാല്‍ ഇതിനുശേഷം എന്തു സംഭവിച്ചുവെന്ന കാര്യത്തില്‍ പോലീസ് സംഘത്തിന് ഒരു വ്യക്തതയുമില്ലായിരുന്നു. മൊബൈല്‍ ഫോണോ പണമോ ഒന്നും എടുക്കാതെയാണ് ജെസ്‌ന വീട്ടില്‍ നിന്ന് പോയത്. ഇതിനിടെ ജെസ്‌നയുടെ മൊബൈല്‍ ഫോണും സമൂഹമാധ്യമങ്ങളിലെ അക്കൗണ്ടുകളും പോലീസ് പരിശോധിച്ചെങ്കിലും അസ്വാഭാവികമായി ഒന്നും കണ്ടെത്താനുമായിരുന്നില്ല.
ലോക്കല്‍ പൊലിസിന്റെ അന്വേഷണം അങ്ങനെ വഴി മുട്ടി നില്‍ക്കുമ്പോഴാണ് കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തത്. എന്നിട്ടും കേസന്വേഷണം എങ്ങുമെത്തിയിരുന്നില്ല. ഇതിനിടെയാണ് പെണ്‍കുട്ടി മംഗലാപുരത്തെ ഒരു ഇസ്ലാമിക മത പഠന കേന്ദ്രത്തിലുണ്ടന്ന വാര്‍ത്തകള്‍ പുറത്തു വരുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.