മണല്‍ ഈച്ചകളുടെ ആക്രമണം; ഗാസയിലെ ഇസ്രയേലി സൈനികര്‍ക്ക് ലീഷ്മാനിയ രോഗ ബാധ

മണല്‍ ഈച്ചകളുടെ ആക്രമണം; ഗാസയിലെ ഇസ്രയേലി സൈനികര്‍ക്ക് ലീഷ്മാനിയ രോഗ ബാധ

ടെല്‍ അവീവ്: ഗാസ മുനമ്പിന് ചുറ്റുമുള്ള ഇസ്രയേലി സൈനികര്‍ക്ക് ലീഷ്മാനിയ രോഗം ബാധിച്ചതായി മെഡിക്കല്‍ റിപ്പോര്‍ട്ട്.

ഇസ്രയേലി ആശുപത്രികളിലെ ഡെര്‍മറ്റോളജി ക്ലിനിക്കുകളില്‍ സൈനികര്‍ക്കായി ലബോറട്ടറി പരിശോധനകള്‍ നടത്തുന്നുണ്ടെന്ന് റിപ്പോര്‍ട്ട് പറയുന്നു. മണല്‍ ഈച്ചകള്‍ കടിക്കുന്നതിലൂടെയാണ് ലീഷ്മാനിയ രോഗം മനുഷ്യരിലേക്ക് പകരുന്നത്.

ചര്‍മ്മത്തില്‍ വ്രണങ്ങള്‍ ഉണ്ടാകുന്നതാണ് ലീഷ്മാനിയുടെ ലക്ഷണങ്ങള്‍. അത് ഉണങ്ങാതെ ആഴ്ചകളോളം അവശേഷിക്കുകയും ചെയ്യും. രോഗ ബാധയ്ക്കിടയിലും സൈനികര്‍ ഹമാസിനെതിരായ പോരാട്ടം തുടരുകയാണ്.

അതേസമയം ഇസ്രയേല്‍ ആക്രമണത്തില്‍ ഗാസയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 22,000 കടന്നു. 56,451 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഗാസ ആരോഗ്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 150 പേര്‍ മരിക്കുകയും 286 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായും ആരോഗ്യ മന്ത്രാലയ വക്താവ് പറഞ്ഞു.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.