ദുബായ്: ലോകമെങ്ങുമുള്ള വാഹന പ്രേമികളുടെയും യാത്രികരുടെയും ഹരമായ ലണ്ടന്‍ ടാക്സികള്‍ ദുബായിലെ നിരത്തുകളിലും സ്ഥാനം പിടിക്കുന്നു. ജനപ്രീതിയാര്‍ജിച്ച ലണ്ടന്‍ ബ്ലാക്ക് കാബ് എന്നറിയപ്പെടുന്ന അത്യാഡംബര കാറുകളാണ് പരീക്ഷണാടിസ്ഥാനത്തില്‍ ഫെബ്രുവരിയില്‍ ദുബായില്‍ നിരത്തിലിറക്കുന്നത്.
ലണ്ടനില്‍ ഓടുന്ന ടാക്സിയുടെ മാതൃകയില്‍ പകുതി വളഞ്ഞതും കറുത്ത നിറവുമുള്ളതും വിശാലമായ ഉള്‍വശവും പ്രത്യേക കാബിനുകളിലായി ആറ് ഇരിപ്പിടങ്ങൾ, സാറ്റലൈറ്റ് അധിഷ്ഠിത നാവിഗേഷന്‍ സിസ്റ്റം, വോയിസ് കമാന്‍ഡ് സിസ്റ്റം തുടങ്ങിയവ ഉള്‍പ്പെടെ അത്യാധുനിക സൗകര്യങ്ങളുള്ള കാറുകളാണ് അടുത്ത മാസം പുറത്തിറക്കുന്നതെന്ന് ദുബായ് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി ഡയറക്ടര്‍ ജനറലും ആര്.ടി.എ എക്സിക്യൂട്ടിവ് ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാനുമായ മതാര്‍ മുഹമ്മദ് അല്‍ തായര്‍ അറിയിച്ചു.
ദുബായ് ടാക്സി കോര്‍പറേഷന്റെ നേതൃത്വത്തില്‍ ദുബായ് രാജ്യാന്തര വിമാനത്താവളത്തിലാണ് പരീക്ഷണാടിസ്ഥാനത്തില്‍ ആദ്യം സേവനം ആരംഭിക്കുന്നത്. ദുബായിലെ ടാക്സി സേവനങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനുള്ള ആര്.ടി.എയുടെ സമര്‍പ്പിത പദ്ധതികളുടെ ഭാഗമായാണ് നടപടി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.