ദാവൂദ് ഇബ്രാഹിം ജനിച്ച വീട് വെള്ളിയാഴ്ച ലേലം ചെയ്യും: കുടുംബ സ്വത്ത് വിറ്റ് കാശാക്കും; നടപടി കടുപ്പിച്ച് കേന്ദ്രം

 ദാവൂദ് ഇബ്രാഹിം ജനിച്ച വീട് വെള്ളിയാഴ്ച ലേലം ചെയ്യും: കുടുംബ സ്വത്ത് വിറ്റ് കാശാക്കും; നടപടി കടുപ്പിച്ച് കേന്ദ്രം

മുംബൈ: ദാവൂദ് ഇബ്രാഹിമിന്റെ കുടുംബ വീട് വെള്ളിയാഴ്ച ലേലം ചെയ്യും. മഹാരാഷ്ട്രയിലെ രത്‌നഗിരിയില്‍ ദാവൂദ് ജനിച്ച വളര്‍ന്ന വീടാണ് ലേലത്തിന് വെക്കുന്നത്. ഇത് കൂടാതെ ദാവൂദിന്റെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള മറ്റ് മൂന്ന് സ്വത്തുക്കളും ലേലം ചെയ്യുമെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

കള്ളക്കടത്തുകാരുടെയും വിദേശനാണ്യ വിനിമയ ചട്ടം ലംഘിച്ചവരുടെയും സ്വത്ത് കണ്ടുകെട്ടല്‍ നടപടി ശക്തമാക്കിയിരിക്കുന്ന സാഹചര്യത്തിലാണ് ദാവൂദിന്റ സ്വത്ത് കണ്ടുകെട്ടുന്നത്. നാല് വസ്തുവകകളും രത്നഗിരിയിലെ കാര്‍ഷിക മേഖലയിലാണ് സ്ഥിതി ചെയ്യുന്നത്.

ജനുവരി അഞ്ചിന് മുംബൈയിലാണ് ലേലം നടക്കുക. ഇതിന് മുമ്പ് കേന്ദ്ര സര്‍ക്കാര്‍ ദാവൂദിന്റെയും കുടുംബത്തിന്റെയും 11 വസ്തുവകകള്‍ കണ്ടുകെട്ടി ലേലം ചെയതിരുന്നു. കുടുംബത്തിന്റെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിച്ചിരുന്ന റസ്റ്റോറന്റ് 4.53 കോടി രൂപയാക്കാണ് ലേലം പോയത്. കൂടാതെ 3.53 കോടി രൂപയുടെ ആറ് ഫ്ളാറ്റുകള്‍, 3.52 കോടി രൂപയ്ക്ക് ഗസ്റ്റ് ഹൗസ് എന്നിവയും ലേലം ചെയതിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.