സ്വര്‍ണക്കടത്ത് നടത്തിയ ഓഫീസിനെപ്പറ്റി പ്രധാനമന്ത്രിക്ക് അറിയാമായിരുന്നെങ്കില്‍ എന്തുകൊണ്ട് വെറുതേവിട്ടു?: ചോദ്യമുന്നയിച്ച് വി.ഡി സതീശന്‍

സ്വര്‍ണക്കടത്ത് നടത്തിയ ഓഫീസിനെപ്പറ്റി പ്രധാനമന്ത്രിക്ക് അറിയാമായിരുന്നെങ്കില്‍ എന്തുകൊണ്ട് വെറുതേവിട്ടു?: ചോദ്യമുന്നയിച്ച് വി.ഡി സതീശന്‍

ന്യൂഡല്‍ഹി: സംസ്ഥാനത്ത് ബിജെപിയും സിപിഎമ്മും തമ്മില്‍ ബന്ധമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. സിപിഎം തോറ്റാല്‍ കോണ്‍ഗ്രസ് അധികാരത്തില്‍ എത്തുമെന്ന് ബിജെപിക്ക് അറിയാം. അതുകൊണ്ട് അവര്‍ സിപിഐഎമ്മിനെ സഹായിച്ചുവെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.

ഏത് ഓഫീസിലാണ് സ്വര്‍ണക്കടത്ത് നടത്തിയതെന്ന് അറിയാമെന്നാണ് പ്രധാനമന്ത്രി പ്രസംഗിച്ചത്. കള്ളക്കടത്തിനെക്കുറിച്ച് അറിയാമായിരുന്നിട്ടും കേന്ദ്ര ഏജന്‍സികള്‍ എന്തുകൊണ്ട് അവിടെ റെയ്ഡ് നടത്തിയില്ലെന്നും അദേഹം ചോദിച്ചു. ഡല്‍ഹിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്.

ഇന്ത്യയിലെ ബിജെപി ഇതര സംസ്ഥാനങ്ങളില്‍ മുഖ്യമന്ത്രിമാരുടെയും സഹപ്രവര്‍ത്തകരുടെയും ഓഫീസുകള്‍ കേന്ദ്ര ഏജന്‍സി റെയ്ഡ് ചെയ്യുകയാണ്. എന്നിട്ടും കേരളത്തില്‍ സിപിഎമ്മുമായി സംഘപരിവാര്‍ സന്ധി ചെയ്തത് എന്തുകൊണ്ടാണെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. ബിജെപിയുടെ കുഴല്‍പ്പണ കേസില്‍ കേരള സര്‍ക്കാരും സഹായിച്ചിട്ടുണ്ട്.

കേരളത്തെക്കുറിച്ച് പ്രധാന മന്ത്രിക്ക് തെറ്റിദ്ധാരണയാണ്. കേരളത്തില്‍ ബിജെപിയുടെ ഫാസിസ്റ്റ് രാഷ്ട്രീയം നടക്കില്ല. ബിജെപിക്ക് ഒരു സീറ്റ് പോലും ലഭിക്കില്ല. മുന്‍ തവണ കാഴ്ചവച്ചതിനേക്കാള്‍ മോശം പ്രകടനമായിരിക്കും ഇത്തവണത്തേത്. ബിജെപിക്ക് ഒരു കാരണവശാലും തൃശൂരില്‍ വിജയിക്കാന്‍ കഴിയില്ലെന്നും അദേഹം വ്യക്തമാക്കി.

ക്രൈസ്തവ മതസ്ഥാപനങ്ങള്‍ക്ക് നേരെ ആക്രമണം വര്‍ധിച്ചു. ഇതെല്ലാം മറച്ച് വെച്ച് സംഘപരിവാര്‍ കേക്കുമായി മതമേലധ്യക്ഷന്‍മാരെ കാണാന്‍ പോകുന്നു. മണിപ്പൂരിലെ സ്ത്രീകള്‍ക്ക് എന്ത് സുരക്ഷയാണ് ലഭിച്ചത്? ബിജെപിയുടെ ആശയങ്ങള്‍ പുരോഗമന ചിന്താഗതിയുള്ള കേരളം അംഗീകരിക്കില്ലെന്നും സതീശന്‍ ആവര്‍ത്തിച്ച് വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.