ന്യൂഡൽഹി: ലോക്സഭ തിരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങളിലേക്ക് രാജ്യം. തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ വിലയിരുത്താൻ തിരഞ്ഞെടുപ്പ് കമീഷൻ അംഗങ്ങൾ അടുത്തയാഴ്ച സംസ്ഥാന സന്ദർശനങ്ങൾ ആരംഭിക്കുകയാണ്. ഭരണ-പ്രതിപക്ഷ പാർട്ടികൾ ഇതിനകം തുടക്കമിട്ട കരുനീക്കങ്ങൾക്ക് ഇനിയുള്ള ആഴ്ചകളിൽ ഗതിവേഗം കൂടും.
മെയ് അവസാനം വരെയുള്ള അഞ്ച് മാസങ്ങൾ തിരഞ്ഞെടുപ്പ് ചൂടിലൂടെയാണ് കടന്നുപോവുക. ഫെബ്രുവരി ആദ്യവാരം നടക്കുന്ന പാർലമെന്റ് സമ്മേളനത്തിൽ വോട്ട്-ഓൺ അക്കൗണ്ട് പാസാക്കി പിരിയും. 17-ാം ലോക്സഭയുടെ അവസാന സമ്മേളനമാണ് അത്. പുതിയ സർക്കാറാണ് അടുത്ത ബജറ്റ് അവതരിപ്പിക്കേണ്ടതെന്നിരിക്കെ, അതുവരെയുള്ള ഭരണ ചെലവുകൾക്ക് തുക വകയിരുത്തുന്ന വോട്ട് ഓൺ അക്കൗണ്ട് മാത്രമാണ് ഫെബ്രുവരി ഒന്നിന് ധനമന്ത്രി നിർമല സീതാരാമൻ ലോക്സഭയിൽ അവതരിപ്പിക്കുക.
2019 ൽ ലോക്സഭ തിരഞ്ഞെടുപ്പ് തിയതികൾ പ്രഖ്യാപിച്ചത് മാർച്ച് 10 നാണ്. ഏപ്രിൽ 11 മുതൽ മെയ് 19 വരെ ഏഴ് ഘട്ടങ്ങളായി നടന്ന വോട്ടെടുപ്പിന്റെ ഫലം പ്രഖ്യാപിച്ചത് മെയ് 23 നാണ്. പുതിയ സർക്കാർ അധികാരമേൽക്കുന്നതുവരെയുള്ള തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കേണ്ട തിരഞ്ഞെടുപ്പ് കമീഷൻ, സുരക്ഷ അടക്കമുള്ള വിവിധ സാഹചര്യങ്ങൾ വിലയിരുത്തുന്ന പ്രവർത്തനങ്ങളിലേക്കാണ് അടുത്തയാഴ്ച കടക്കുന്നത്. വിവിധ പാർട്ടി പ്രതിനിധികൾ, പൊലീസിലും ഭരണതലത്തിലുമുള്ള മുതിർന്ന ഉദ്യോഗസ്ഥർ, സംസ്ഥാന തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ എന്നിവരുമായി കമീഷൻ ചർച്ച നടത്തും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള് സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.