ഡ്രൈവിങ് ടെസ്റ്റ് ബുക്കിങ്ങിനും സംശയ നിവാരണത്തിനും വാട്സ്ആപ്പ് സേവനം ആരംഭിച്ച് ദുബായ് ആർടിഎ

ഡ്രൈവിങ് ടെസ്റ്റ് ബുക്കിങ്ങിനും സംശയ നിവാരണത്തിനും വാട്സ്ആപ്പ് സേവനം ആരംഭിച്ച് ദുബായ് ആർടിഎ

ദുബായ്: ഡ്രൈവിങ് ടെസ്റ്റ് ബുക്കിങ്ങിനും സംശയനിവാരണത്തിനും ഇനി വാട്സാപ്പിലൂടെ സംശയങ്ങൾ ചോദിക്കാൻ സാധിക്കും. ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി ഇതിന് വേണ്ടിയുള്ള പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകുന്നുണ്ട്. ഹ്ബൂബ് ചാറ്റ്ബോട്ട് നമ്പറിൽ 0588009090 സന്ദേശം അയച്ച് ടെസ്റ്റിന് തീയതി എടുക്കാം. ലഭിച്ച തീയതി മറ്റൊരു ദിവസത്തേക്കു മാറ്റാനും അനുബന്ധ ഫീസടയ്ക്കാനും ഇതുവഴി സാധിക്കും.

ഉപഭോക്താക്കൾ വിവരങ്ങൾ വേഗത്തിൽ ലഭിക്കുന്നതിന് വേണ്ടിയാണ് ഇത്തരത്തിലുള്ള സംവിധാനങ്ങൾ കൊണ്ടു വന്നിരിക്കുന്നത്. പബ്ലിക് പാർക്കിങ് ഫീസ് അടയ്ക്കൽ, നോൽ കാർഡ്, വാഹന ഉടമസ്ഥാവകാശം പുതുക്കൽ ജലഗതാഗതം എന്നിങ്ങനെ 250ലേറെ സോവനങ്ങൾ വാട്സാപ് വഴി ലഭിക്കും. സുരക്ഷിതമായ സേവനം ജനങ്ങൾക്ക് വേഗത്തിൽ എത്തിക്കുന്നതിന് വേണ്ടിയാണ് ഇത്തരത്തിലുള്ള പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകുന്നുണ്ട്.

ഉപഭോക്താവിന് കാര്യങ്ങൾ നേരിട്ട് ചെയ്യുന്നതിന് വേണ്ടിയുള്ള പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ ഇതിലൂടെ സാധിക്കും. വിവിധ ഓഫിസിൽ ഈ ആവശ്യത്തിന് വേണ്ടി കയറിയിറങ്ങുകയോ വെബ്സൈറ്റ് സന്ദർശിക്കുകയോ ചെയ്യേണ്ടിതില്ല. നേരത്തെ ഉണ്ടായിരുന്ന എല്ലാ പ്രവർത്തനങ്ങളും വേഗത്തിലാക്കാൻ വേണ്ടിയാണ് ശ്രമങ്ങൾ നടക്കുന്നതെന്ന് ആർടിഎയുടെ കോർപറേറ്റ് ടെക്നിക്കൽ സപ്പോർട്ട് സർവീസസിലെ സ്മാർട്ട് സർവീസസ് ഡിപാർട്ട്മെന്റ് ഡയറക്ടർ മിറ അഹമ്മദ് അൽ ഷെയ്ഖ് പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.